Connect with us

കേരളം

ആക്‌ഷൻ പ്ലാൻ തയ്യാറാക്കി സി.പി.എം.; മണ്ഡലങ്ങൾക്ക് ‘നിരീക്ഷകർ’

Published

on

87 1

കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ടുനേടാനുള്ള പ്രചാരണവും നടത്താനുള്ള ‘ആക്‌ഷൻ പ്ലാൻ’ തയ്യാറാക്കി സി.പി.എം. ഓരോ മണ്ഡലങ്ങൾക്കും ജില്ലകൾക്കും നേതാക്കൾക്ക് ചുമതല നൽകിയതിനൊപ്പം പി.ബി. അംഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമേ, ആറ് പി.ബി. അംഗങ്ങളും എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും.

തലസ്ഥാനം പിടിച്ചാൽ സംസ്ഥാനഭരണം നേടാനാകുമെന്നതാണ് കേരളത്തിൽ ഭരണം നേടുന്നതിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. അതിനാൽ, തിരുവനന്തപുരം ജില്ലയിൽ കൂടുതൽ സീറ്റ് നിലനിർത്തുകയെന്നത് എൽ.ഡി.എഫിന് വളരെ പ്രധാനമാണ്. നേമത്ത് ബി.ജെ.പി. നിലംതൊടാതിരിക്കാനുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് ഇറങ്ങുന്നതെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, നേമം അടക്കം ഇടത്തേക്ക് അടുപ്പിക്കാനുള്ള പ്രചാരണമാണ് എൽ.ഡി.എഫ്. നടത്തുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല. പക്ഷേ, ജില്ലയിലെ ഓരോമണ്ഡലവും പി.ബി.അംഗമായ കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മറ്റ് ജില്ലകളിലേക്ക് കോടിയേരി പ്രചാരണത്തിന് പോകില്ല.

19 മുതൽ നേതാക്കളുടെ പ്രചാരണ പരിപാടി തുടങ്ങും. അതുവരെ കേരളത്തിലുള്ള പി.ബി.അംഗങ്ങളായ എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊല്ലത്തെ മുഴുവൻ സീറ്റും കഴിഞ്ഞതവണ എൽ.ഡി.എഫ്. നേടിയതാണ്. അത് നിലനിർത്താനുള്ള പ്രചാരണം ഉറപ്പുവരുത്തുകയാണ് ബേബിയുടെ ദൗത്യം.

മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും മാറ്റി പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കുന്നതിന്റെ അസ്വാസര്യം പ്രകടമായ ജില്ലയാണ് ആലപ്പുഴ. ആ മുറിവുണക്കി പ്രവർത്തകരെ രംഗത്തിറക്കാനായി എന്ന ഉറപ്പുവരുത്തലാണ് എസ്. രാമചന്ദ്രൻ പിള്ളയ്ക്കുള്ളത്.

17 മുതൽ മുഖ്യമന്ത്രി മറ്റ് ജില്ലകളിലെ പ്രചാരണം തുടങ്ങും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടാകും. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവരും മറ്റ് ജില്ലകളിൽ പ്രധാന പ്രചാരകരായി ഇറങ്ങും.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തിൽ പ്രചാരണത്തിലുണ്ടാകും. മത്സരരംഗത്തില്ലാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കാണ് ഓരോജില്ലയുടെയും ചുമതല. ഇതിൽ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് എറണാകുളം, മലപ്പുറം ജില്ലകളുടെ ചുമതലയുണ്ട്.

സി.പി.എം. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറവായതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുമതലയും ഒരാൾക്കാണ് നൽകിയത്. കെ.ജെ. തോമസിനാണിത്. തിരുവനന്തപുരത്ത് കോടിയേരിയുടെ സ്ഥിരം സാന്നിധ്യമുള്ളതിനാൽ ആനത്തലവട്ടത്തിന് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചുമതലയുണ്ട്.

പി. കരുണാകരന് ‍(കാസർകോട്), ഇ.പി. ജയരാജൻ (കണ്ണൂർ), പി.കെ. ശ്രീമതി (വയനാട്), എളമരം കരീം( കോഴിക്കോട്), എ.കെ. ബാലൻ (പാലക്കാട്), ബേബി ജോൺ (തൃശ്ശൂർ), തോമസ് ഐസക്ക് (ആലപ്പുഴ), വൈക്കം വിശ്വൻ (കോട്ടയം) എന്നിങ്ങനെയാണ് മറ്റ് ചുമതലകൾ. ഓരോ മണ്ഡലങ്ങളുടെയും ചുമതല ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങൾക്കാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം19 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ