ആരോഗ്യം
കൊവിഡ് വാക്സിന് വിതരണം ആദ്യഘട്ടം ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്
ഇന്ത്യയുടെ കൊറോണ വാക്സിന് അടുത്ത വര്‍ഷം ആദ്യം തന്നെ പുറത്തിറങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
എല്ലാ സംസ്ഥാനങ്ങളോടും വാക്സിന് നല്‍കേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്സിന് സ്വീകരിക്കുന്നവരെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
Read also: കോവാക്സിന് ഫെബ്രുവരിയോടെ പുറത്തുവരും; നല്ല ഫലപ്രാപ്തിയെന്ന് പഠനം
1) കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍
2) കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്പറേഷന് ജീവനക്കാര്‍ തുടങ്ങിയവര്‍
3) 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍- മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.
4) 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍
ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൌജന്യമായാണ് കോവിഡ് വാക്സിന് നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.