Connect with us

കേരളം

കൊവിഡ് വാക്സീൻ രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു

Published

on

vaccine test run e1609941465472

 

കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തിയിരുന്നതിനാൽ ഇന്ന് ഡ്രൈ റൺ നടക്കുന്നില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹർഷവർദ്ധൻ തമിഴ്നാട്ടിലെത്തി ഡ്രൈ റൺ വിലയിരുത്തി. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ തമിഴ്‌നാട് നല്ല പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും. എല്ലാ പരിശോധനകളും ആർടിപിസിആർ വഴിയാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടത്തുന്നുണ്ട്.

ബീച്ച് ആശുപത്രി, തലക്കളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണിത്. രാവിലെ 9 മുതല്‍ 11 വരെ അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡ്രൈ റണ്‍. ജില്ലയില്‍ 33,285 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത്. രജിസ്ട്രേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

പത്തനംതിട്ട ജില്ലയിൽ ഡ്രൈ റണ്‍ നടപടികൾ തുടങ്ങി. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കളക്ടർ നേരിട്ടെത്തി തയ്യാറെടുപ്പുകൾ പരിശോധിച്ചു അടൂർ ജനറൽ ആശുപത്രി, ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് എന്നിവയാണ് ഡ്രൈ റണ്‍ നടക്കുന്ന ജില്ലയിലെ മറ്റു രണ്ടു കേന്ദ്രങ്ങൾ.

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ജനുവരി രണ്ടിന് സംസ്ഥാനത്തെ നാല് ജില്ലകളിൽ 6 ആരോഗ്യ കേന്ദ്രങ്ങളിലായി ഡ്രൈ റൺ നടത്തയിരുന്നു. ഈ ഡ്രൈറൺ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റൺ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. എപ്പോൾ വാക്‌സിൻ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഡ്രൈ റൺ നടക്കുന്ന കേന്ദ്രങ്ങൾ
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി, ഗവ. എൽ‌പി‌എസ് കളത്തുക്കൽ (അരുവിക്കര എഫ്‌എച്ച്‌സി), നിംസ് മെഡിസിറ്റി
കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രി, അഞ്ചൽ സിഎച്ച്സി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രി, ചെന്നീർക്കര പിഎച്ച്സി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി, ചെട്ടികാട് സിഎച്ച്സി, സേക്രഡ് ഹാർട്ട് ജനറൽ ആശുപത്രി, പുറക്കാട് പിഎച്ച്സി
ഇടുക്കി: ഇടുക്കി ഡി‌എച്ച്, പള്ളിവാസൽ ടൗൺ‌ഹാൾ, ഹോളി ഫാമിലി മുത്തലക്കോടം
എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സിഎച്ച്സി, കിന്റർ ഹോസ്പിറ്റൽ കളമശ്ശേരി
കോട്ടയം: കോട്ടയം ജനറൽ ആശുപത്രി, എടരിക്കപ്പുഴ സിഎച്ച്സി, മാർ സ്ലീവ മെഡിസിറ്റി
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കൊളേജ് ആശുപത്രി, അയ്യന്തോൾ പിഎച്ച്സി, ദയാ ജനറൽ ആശുപത്രി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി , വള്ളുവനാട് ഹോസ്പിറ്റൽ- ഒറ്റപ്പാലം, കൊപ്പം സർക്കാർ എൽ പി സ്കൂൾ
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രി, ചാലിയാർ എഫ്എച്ച്സി, കിംസ് അൽഷിഫ പെരിന്തൽമണ്ണ
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രി, പെരുമണ്ണ പിഎച്ച്സി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്, തലക്കുളത്തൂർ സിഎച്ച്സി, പുതിയാപ്പ പിഎച്ച്സി
വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, മെപ്പാടി സിഎച്ച്സി, വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി, തേർത്തളി എഫ്എച്ച്സി, സെന്റ് മാർട്ടിൻ ഡേ പോറേസ് ഹോസ്പിറ്റൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കയ്യൂർ എഫ്എച്ച്സി, കിംസ് കാസർഗോഡ്, ചിറ്റാറക്കൽ പിഎച്ച്സി

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ