Covid 19
രാജ്യത്ത് ഒരു ദിവസത്തിനിടെ 41,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93, 51,110 ആയി.
ഒരു ദിവസത്തിനിടെ 485 പേര് കോവിഡ് ബാധിച്ച് മരിച്ചു. 1,36,200 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
നിലിവില്‍ 4,54,940 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 87,59,969 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര് രോഗമുക്തരായി. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്.
ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.