Connect with us

കേരളം

തൃശൂരിൽ പ്രതിഷേധപ്പൂരം നടത്താൻ കോൺ​ഗ്രസ്; പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്നാവശ്യം

Published

on

thrissur pooram congress protest

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തറവാടക തർക്കത്തിൽ പ്രതിഷേധിച്ച് പകൽപ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. തറവാടകയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധപ്പൂരം എന്ന നിലയിൽ പകൽപ്പൂരം സംഘടിപ്പിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിക്കുക. പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

പൂരം നടത്തിപ്പ് പ്രതിസന്ധി പരിഹരിക്കാൻ പാറമേക്കാവ് ദേവസ്വം മിനി പൂരവും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തശൂർ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.

Also Read:  സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി വീണാ ജോര്‍ജ്

ഈ ഘട്ടത്തിലാണ് പൂരം വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാൻ കോൺ​ഗ്രസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ആയതുകൊണ്ട് തന്നെ കോൺ​ഗ്രസിന്റെ പ്രതിഷേധപ്പൂരത്തിന് അനുമതി നൽകുമോ എന്നതും ശ്രദ്ധേയമാണ്.അതേസമയം മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അടുത്തവർഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പാറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം16 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ