കേരളം
കൊവിഡ് വാക്സിനേഷനിൽ വീണ്ടും സംഘർഷം; തലസ്ഥാനത്ത് വാക്സിൻ വിതരണം താളം തെറ്റി
തിരുവനന്തപുരത്തെ വാക്സിൻ വിതരണ കേന്ദ്രത്തിൽ സംഘർഷം. വാക്സിൻ വിതരണ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ച. നിരവധി പേർ കൊവിഡ് മാനദണ്ഡം പാലിക്കാതെ വയോജനങ്ങൾ ഉൾപ്പെടെ കാത്തു നിൽക്കുന്നു. ക്യൂവിൽ നിന്ന ഒരു സ്ത്രീ തളർന്ന് വീണ് അഞ്ച് മിനിറ്റോളം കിടന്നിട്ടും നടപടി ഇല്ല.
തിരുവനന്തപുരം ജില്ലയിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇന്നും അസാധാരണമാവിധം തിരക്ക്. പ്രായമായവരടക്കം നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുന്നത്. രാവിലെ 7 മണി മുതല്‍ ഇവര്‍ ഇവിടെ കാത്തു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊരി വെയിലത്താണ് പലവിധ അസുഖമുള്ളവരടക്കം വാക്സിനേഷനായി കാത്തു നില്‍ക്കുന്നത്.
ക്യൂവില്‍ നില്ക്കുന്നവര് സഹികെട്ട് പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പ്രായമായവരെ ബുദ്ധിമുട്ടിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഹെല്‍ത്ത് ഡയറക്ടറുടെ മൂക്കിന് താഴെയാണ് സംഭവം.
തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ വാക്സിന് കേന്ദ്രം കെടുകാര്യസ്ഥതയുടെയും പ്ലാനിംഗ് ഇല്ലായ്മയുടെയും മകുടോദാഹരണമാണെന്ന് ക്യൂവില്‍ നില്ക്കുന്നവര് പരാതിപറയുന്നുമുണ്ട്.യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ആള്‍ക്കൂട്ടം കാത്തു നില്‍ക്കുന്നത്.