Connect with us

കേരളം

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; പുതിയ ഇളവുകള്‍ ഇല്ല, ഉത്തരവിറങ്ങി

Untitled design 2021 07 21T172131.372

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 24നും 25നും (ശനിയും ഞായറും) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്.

ഇളവു നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി കന്‍വര്‍ യാത്രാ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും.

നിലവില്‍ അനുവദിച്ചിട്ടുള്ളവ അല്ലാതെ മറ്റ് ഒരു വിധത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ശനിയും ഞായറും ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് മുന്‍ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക. എല്ലാ ജില്ലകളിലെയും മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശമുണ്ട്.

തദ്ദേശ സ്ഥാപനങ്ങളെ പല വിഭഗങ്ങളായി തിരിച്ചുള്ള നിയന്ത്രണത്തിനു പുറമെയാണിത്. വെള്ളിയാഴ്ച സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പരിശോധനയാണ് അന്നു നടത്തുക. ടിപിആര്‍ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൂട്ട പരിശോധനയെന്ന് ഉത്തരവില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം26 mins ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം6 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം7 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം7 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം11 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം11 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം22 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ