Connect with us

കേരളം

ബലാല്‍സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി

WhatsApp Image 2021 06 28 at 12.46.21 PM

ബലാല്‍സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി രംഗത്ത്. സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീയും പീഡന പരാതി ഉന്നയിക്കില്ല. എത്രയോ സഭകളാണ് ലോകത്തുള്ളത്. അതിലെല്ലാം തര്‍ക്കങ്ങളുമുണ്ട്. അതിന്റെ പേരില്‍ ഒരു സ്ത്രീ ഇത്തരം ആരോപണങ്ങളുമായി വരുമെന്നാണോ പറയുന്നതെന്നും മയൂഖ ചോദിച്ചു. നടന്നിട്ടുള്ളത് ഒരു ക്രൈമാണ്. അതിന് പരാതി നല്‍കിയിട്ടും നീതി വൈകുന്നുവെന്നാണ് പറഞ്ഞത്. ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു.

പ്രതിയെ രക്ഷിക്കാന്‍ വേണ്ടി വലിയ സ്വാധീനം നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തമോദാഹരണമാണ് ചിലര്‍ നടത്തിയ വാര്‍ത്താസമ്മേളനം. ഇവരുടെ ബാക്ക്ഗ്രൗണ്ടും, ഫോണ്‍കോള്‍ ലിസ്റ്റും പരിശോധിച്ചാല്‍ പ്രതിക്ക് വേണ്ടി ആരൊക്കെ, ആരെയൊക്കെ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകും. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സാബു എന്ന വ്യക്തിയും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.

യുവതിയുടെ വീട്ടിലെത്തി സംഘം നോട്ടീസ് ഇട്ടത്തിന്റെ സിസിടിവി ദൃശ്യം തങ്ങളുടെ കയ്യിലുണ്ട്. വീട്ടിലായിരുന്നു എന്ന അവരുടെ വാദം കളവാണെന്നും മയൂഖ ജോണി പറഞ്ഞു. സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മയൂഖ ജോണിയും ഇരയായ പെണ്‍കുട്ടിയും നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു. ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ 2016 ല്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാല്‍സംഗം ചെയ്തു. ഇതില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ വൈകിക്കുകയാണെന്ന് മയൂഖ ഇന്നലെ ആരോപിച്ചിരുന്നു.

എന്നാല്‍ മയൂഖ ജോണിയുടെ ആരോപണത്തിന് പിന്നില്‍ എംപറര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭയിലെ തര്‍ക്കമെന്ന് മറുവിഭാഗം ആരോപിച്ചു. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് മാനഭംഗക്കേസിന്റെ പരാതിക്ക് കാരണമെന്ന് സിയോണ്‍ സഭയിലെ മുന്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിയോണ്‍ സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ക്കെതിരെ നിരന്തരം വ്യാജപരാതി ഉന്നയിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ