Connect with us

കേരളം

സഹകരണ വകുപ്പ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യങ്ങൾ ചോർന്നെന്ന് പരാതി

Published

on

exam 2

സഹകരണ പരീക്ഷാ ബോർഡ് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്‌തെന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

മാർച്ച് 27നാണ് പരീക്ഷ നടന്നത്. 93 കേന്ദ്രങ്ങളിൽ 2:30 മുതൽ 4:30 വരെയായിരുന്നു പരീക്ഷ. പക്ഷെ 3:30ക്കുതന്നെ ചോദ്യപേപ്പർ അപ് ലോഡ് ചെയ്തതായി ഉദ്യോഗാർത്ഥികൾ കണ്ടെത്തി. പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലിൽ വന്നെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.

സംഭവത്തിൽ സഹകരണ സർവീസ് ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്കും പരാതി നൽകി.അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ