കേരളം
സില്‍വര്‍ലൈന്‍ പദ്ധതിയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും; പിന്നെന്തിന് ഗോ ഗോ വിളിയെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. പദ്ധതിയിൽ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ‘ഗോ ഗോ’ വിളികളെന്നും അദ്ദേഹം ചോദിച്ചു.
‘ഭൂമി നഷ്ടപ്പെടുന്നവരും വീട് നഷ്ടപ്പെടുന്നവരും വഴിയാധാരമാകില്ല. ആ ഉറപ്പ് സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭ്യമാകുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം കണ്ടു സംസാരിച്ചത്. അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു’– അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തില്ലങ്കേരിയില്‍ രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി