കേരളം
സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയോടാണ് മുഖ്യമന്ത്രി കേരളത്തിന് കൂടുതൽ വാക്സിൻ വേണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത് പോലെ തുക ഈടാക്കി വാക്സിൻ നൽകുന്നതിനെയും മുഖ്യമന്ത്രി എതിർത്തു. വാക്സിൻ സൗജന്യമായി നൽകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രം എത്ര തുക ഈടാക്കിയാലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിത്തന്നെ നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് സൗജന്യമായി വാക്സിൻ എടുക്കുന്നവർ സിഎംഡിആർഎഫിലേക്ക് പണം നിക്ഷേപിക്കുകയും, സോഷ്യൽ മീഡിയ വഴി വൻ തോതിൽ ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു.
അതേസമയം സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.പൂഴ്ത്തിവയ്പ്പ് തടയൽ നടപടി വേണം. ഒറ്റ രാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാവില്ല. 15 കോടി വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. ആശുപത്രികളുടെ സുരക്ഷാ ഉറപ്പാക്കണം .ഓക്സിജൻ എത്തിക്കാൻ റെയിൽവേയും വ്യോമസേനയും രംഗത്തുണ്ട്