Connect with us

കേരളം

ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസ്; മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

Published

on

Screenshot 2023 12 15 155840

ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ് (35) കീഴടങ്ങിയത്. ഒരു കോടിയിൽ അധികം രൂപയുടെ സ്വർണവും പണവുമാണ് കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്കിൽ നിന്ന് കവർന്നത്. കേസില്‍ മുഖ്യപ്രതിയായ ഫൈസല്‍ രാജ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുൻപാകെയാണ് കീഴടങ്ങിയത്. കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. മറ്റു കവര്‍ച്ചാ കേസുകളിലും ഫൈസല്‍ രാജ് പ്രതിയാണ്. ചിങ്ങവനം സ്വകാര്യ ബാങ്കിലെ കവര്‍ച്ചാ കേസില്‍ ഫൈസലിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍

Also Read:  വണ്ടിപ്പെരിയാർ കേസ്; പൊലീസിന്റേയും സർക്കാരിന്റേയും അനാസ്ഥക്കെതിരെ 17ന് കോൺഗ്രസ് ധർണ്ണ

ഇക്കഴിഞ്ഞ ആഗസ്റ്റ് ആദ്യമാണ് ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച നടന്നത്. എട്ടു ലക്ഷം രൂപയും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമാണ് മോഷണം പോയിരുന്നത്. സിസിടിവിയുടെയും ഡിവിആറും മോഷ്ടിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ പരിസരത്ത് സോപ്പുപൊടിയും വിതറിയിരുന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

Also Read:  കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം8 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം9 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ