Connect with us

കേരളം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

Screenshot 2024 04 08 172747

കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ 8,9,10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. കൊല്ലത്ത് 2024 ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെയും തലശ്ശേരിയില്‍ മെയ് ആറു മുതല്‍ ഒമ്പതു വരെയുമാണ് ക്യാമ്പുകള്‍ നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

Also Read:  കൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ
ചലച്ചിത്ര അക്കാദമിയുടെ ഇന്‍സ്റ്റഗ്രാം പേജിലുള്ള ഒരു ചലച്ചിത്രരംഗം കണ്ട് വിശകലനം ചെയ്ത് അതിന്റെ ആസ്വാദനം ഒരു മിനിറ്റ് വീഡിയോ ആയി അവതരിപ്പിച്ചോ അല്‌ളെങ്കില്‍ എഴുതി പി.ഡി.എഫ് ഫോര്‍മാറ്റിലാക്കിയോ അയയ്ക്കുന്ന കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുക. ഓരോ ക്യാമ്പിലും 70 വീതം കുട്ടികളെ പങ്കെടുപ്പിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവര്‍ക്ക് തലശ്ശേരിയിലുള്ള ക്യാമ്പിലുമാണ് പ്രവേശനം നല്‍കുക.

പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷകള്‍ ആസ്വാദനക്കുറിപ്പ് / വീഡിയോ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 2024 ഏപ്രില്‍ 20നകം ലഭിക്കത്തക്കവിധം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്
82898 62049, 97789 48372

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ