Connect with us

കേരളം

നവകേരള സദസ്സില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

Screenshot 2023 11 24 193914

നവകേരള സദസ്സില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ വേർതിരിവ് നമ്മുടെ മനസ്സിൽ ആണല്ലോയെന്നും ഇളം മനസ്സില്‍ കള്ളമില്ലെന്നും കുട്ടികൾ അവരുടെ ജീവിതത്തിലെ പ്രധാന കാര്യം ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണ്ഈ ജനപ്രവാഹത്തിലൂടെ ലഭിക്കുന്നത്. അതിനു നന്ദിയുണ്ട്. ഇറങ്ങേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികള്‍ പരിപാടിക്കെത്തുകയാണ്. മന്ത്രിസഭ ഒന്നായി കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിൻ്റെ ബഹിഷ്കരണം നാട് സ്വീകരിച്ചിട്ടില്ലെന്നും അതിൻ്റെ തെളിവാണ് ജനക്കൂട്ടമെന്നും കുറ്റ്യാടി മേന്മുണ്ടയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുന്ന വഴികളിലെല്ലാം ആളുകൾ കാത്തു നിൽക്കുകയാണ്. വീടുകൾക്ക് മുൻപിലും ഇടറോഡുകളിലുമെല്ലാം ആളുകൾ കാത്തു നിൽക്കുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീടിൻ്റെ ഗെയ്റ്റിൻ്റെ അടുത്ത് വന്ന് യാത്രയെ ആശീർവദിക്കുകയാണ്. കുഞ്ഞുങ്ങൾ വരെ സ്കൂൾ വിട്ട ശേഷം റോഡു സൈഡിൽ കാണാൻ കാത്തു നിൽക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് അവരുടെ ശ്രമമെന്നും പിണറായി വിജയന്‍ ആരോപിച്ചു. നിഷേധ നിലപാട് ആണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്‍റെ വികസനത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേത്. കോഴിക്കോട് എയിംസ് ഇതുവരെ അനുവദിച്ചില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ആണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, നവകേരള സദസ്സ് നടക്കുന്നതിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് ചെറുവണ്ണൂരിൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡൻറ് സിയാദിനെ മേപ്പയൂർ പോലിസ് സ്റ്റേഷനിലാണ് കരുതൽ തടങ്കലിലാക്കിയത്. തിരുവള്ളൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഇസ്ഹാഖ് എന്നിവരെ ആണ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ യാത്രാവഴിക്കരികിൽ വച്ചായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്

നവകേരള സദസ്സിനെത്തിയ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും പൊരിവെയിലത്ത് നിന്ന് സ്കൂള്‍ കുട്ടികള്‍ സ്വീകരിക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നടന്ന ഈ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വ്യക്തമാക്കി പലയിടത്തും സര്‍ക്കുലറുകള്‍ ഇറക്കിയതും വിവാദമായിരുന്നു. ഇതിനുപിന്നാലെ എംഎസ്എഫ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

Also Read:  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്

നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചിരുന്നു.

Also Read:  ‘നവകേരള സദസില്‍ പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും’; കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം12 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ