Connect with us

കേരളം

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം; ഏറിയും കുറഞ്ഞും സ്വര്‍ണ്ണവില, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

Published

on

144

രാജ്യത്ത് സ്വര്‍ണ്ണവില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ആദ്യവില വിവരങ്ങള്‍ എത്തുമ്ബോള്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണം പവന് 168 രൂപ കുറഞ്ഞ് 35256 ല്‍ എത്തി നില്‍ക്കുകയാണ്. ഗ്രാമിന് 4401 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണവും പവന് 168 രൂപ കുറഞ്ഞ് 36056 രൂപയിലെത്തി. വിവിധ സംസ്ഥാനങ്ങളിലും ഇതനുസരിച്ച്‌ സ്വര്‍ണ്ണവിലയില്‍ വ്യത്യാസങ്ങളുണ്ടാകും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച്‌ 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച്‌ പതിനേഴോടെയാണ് നേരിയ വര്‍ധനവുണ്ടായത്. മാര്‍ച്ച്‌ 18 ന് രാജ്യാന്തര തലത്തില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയാണ്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളില്‍ ഒന്നായാണ് സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ദീര്‍ഘകാല വരുമാന ഉറവിടമായി സ്വര്‍ണ്ണം പരിണമിച്ചതോടെ ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ ലോഹം ക്രമേണ നിക്ഷപമായി വളര്‍ന്നു. നാണയങ്ങളായും മറ്റും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ ആളുകളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്ബോള്‍ സ്വര്‍ണ്ണം കൂടുതല്‍ സുരക്ഷിതമായ ഒരു നിക്ഷേപ സാധ്യതയെന്ന വിലയിരുത്തലാണ് സ്വര്‍ണ്ണത്തില്‍ നിക്ഷേപത്തിനുള്ള താത്പര്യം വര്‍ധിപ്പിച്ചതെന്നതാണ് മറ്റൊരു വസ്തുത.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. സ്വര്‍ണക്കടത്തിന് തടയിടല്‍ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ