ക്രൈം
തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ
കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പീഡന കേസിൽ 10 വർഷം തടവാണ് ശിക്ഷ. മറ്റ് വിവിധ വകുപ്പുകളിലായി 9 വർഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയതിനാൽ ഇനി 19 വർഷവും ദിലീപ് ജയലിൽ കഴിയണം. 2017 ഏപ്രിൽ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവ് മരിച്ച ശേഷം തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിലീപ് ബലാത്സഗം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement