കേരളം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ കേസെടുത്ത് പൊലീസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാലാണ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് എച്ച് സലാമിനെതിരെ കേസെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലി പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് മാത്രമേ ഇത്തരം റാലികള്‍ നടത്താന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം. ഇത് ലംഘിച്ചാണ് സലാം ബൈക്ക് റാലി സംഘടിപ്പിച്ചത്.
ബൈക്ക് റാലികള്‍ക്കിടെ സാമൂഹ്യവിരുദ്ധ പ്രവണതകള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് കമ്മീഷന് നിരോധനം ഏര്‍പ്പെടുത്തിയത്.