Connect with us

കേരളം

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം; നൂറോളംപേര്‍ക്ക് എതിരെ കേസ്

kpcc case1

പുതിയ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന്‍ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. കോവിഡ് മാനദണങ്ങള്‍ പാലിക്കാതെയായിരുന്നു നേതാക്കളുടെയും പെരുമാറ്റം. ആള്‍ക്കൂട്ടത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങൡ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിക്കാനുള്ള ആദ്യ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ആ നിലപാട് കാറ്റില്‍ പറത്തിയാണ് ഇന്ന് കെപിസിസി ആസ്ഥാനത്ത് ആളുകള്‍ തടിച്ചു കൂടിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വി സ്വാഭാവികമാണെന്നും സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാന്‍ കഴിയുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ പ്രാദേശിക തലത്തില്‍ കരുപ്പിടിപ്പിക്കാന്‍ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ പ്രവര്‍ത്തകര്‍ സന്മനസ് കാട്ടണമെന്നും സുധാകരന്‍ പറഞ്ഞു.മുതിര്‍ന്ന നേതാക്കളുടെയും എഐസിസി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നിരവധി പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിയിരുന്നു.

രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ പ്രസിഡന്റിന് സേവാദള്‍ വൊളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേറ്റു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

film critic.jpg film critic.jpg
കേരളം39 mins ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം46 mins ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

വിനോദം

പ്രവാസി വാർത്തകൾ