Connect with us

കേരളം

കാസർ​ഗോഡ് നിന്നും മം​ഗലാപുരം ഭാ​ഗത്തേക്കുള്ള ബസുകൾ അതിർത്തിവരെ മാത്രം

Published

on

image 710x400xt

കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു.

അതേ സമയം ബം​ഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബം​ഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബം​ഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം.

കേരളത്തിൽ നിന്നും ബം​ഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ. തിരുവനന്തപുരം -ബം​ഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബം​ഗുളുരു (വൈകിട്ട് 6.30 ), കണ്ണൂർ – ബം​ഗുളുരു (രാവിലെ 7.35), കണ്ണൂർ – ബംഗുളുരു ( രാത്രി 9.30 ), തലശ്ശേരി – ബം​ഗുളുരു (രാത്രി 8.16), വടകര- ബംഗുളുരു ( രാത്രി 8മണി), പയ്യന്നൂർ – ബം​ഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് – ബം​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് – ബംഗുളുരു ( രാവിലെ 8.34),
കോഴിക്കോട് – ബം​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് – ബം​ഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബം​ഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് – ബം​ഗുളുരു ( രാത്രി 7.01 ), കോഴിക്കോട് – ബം​ഗുളുരു (രാത്രി 8.01) കോഴിക്കോട് – ബം​ഗുളുരു ( രാത്രി 10.03), കൽപ്പറ്റ – മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )

ബം​ഗുളുരൂവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ. ബെ​ഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബംഗുളുരു – കോഴിക്കോട് (രാവിലെ 10.03), ബം​ഗുളുരു – കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബം​ഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബം​ഗുളുരു – കോഴിക്കോട് (രാത്രി 8 മണി), ബം​ഗുളുരു – കോഴിക്കോട് (രാത്രി 9.31), ബം​ഗുളുരു – കോഴിക്കോട് ( രാത്രി 10.30), ബം​ഗുളുരു – കോഴിക്കോട് ( രാത്രി 11 മണി. ), ബം​ഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബം​ഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബം​ഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബം​ഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബം​ഗുളുരൂ- തലശ്ശേരി ( രാത്രി 8.31), ബംഗുളുരൂ- വടകര ( രാത്രി 9.15), മൈസൂർ – കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ – കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ – കോഴിക്കോട് (രാവിലെ 10.15), മൈസൂർ – കോഴിക്കോട് ( വൈകിട്ട് 5 മണി), ബെ​ഗുളുരൂ – പയ്യന്നൂർ ( രാത്രി 9 മണി),

ബംഗുളൂരു സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം23 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ