കേരളം
മലപ്പുറം താനൂരില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു; 12 യാത്രക്കാര്‍ക്ക് പരിക്ക്
താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. 12യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉയർന്നതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.
പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.