കേരളം
സ്റ്റാര്‍ പദവിക്കായി കോഴ: സി.ബി.ഐ റെയ്ഡില്‍ 55 രൂപ ലക്ഷം കണ്ടെത്തി
ഹോട്ടലുകള്‍ കോഴ നല്കി സ്റ്റാര്‍ പദവി നേടിയെന്ന് സി.ബി.ഐ കണ്ടെത്തല്‍. കേരളത്തിലെ ഹോട്ടലുകളും ഏജന്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സി.ബി.ഐ റെയ്സ് പുരോഗമിക്കുകയാണ്.
ഇടനിലക്കാര്‍ വഴിയാണ് കോഴ കൈമാറിയത്. കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡില്‍ 55 ലക്ഷം രൂപ കണ്ടെടുത്തു. ചെന്നൈയിലെ ടൂറിസം ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്.
ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവര്‍ക്കാണ് കോഴ നല്‍കിയത്.
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement