Connect with us

Technology

യൂട്യൂബ് വ്യൂസ് കൂട്ടാൻ ബോട്ടുകൾ; എന്താണ് ഈ സൂത്രപ്പണി ?

Bots to increase YouTube viewers what is the formula

നാട്ടിലിപ്പോൾ ബോട്ടുകളുടെ കാലമാണ്. നമ്മുടെ മത്സ്യബന്ധന ബോട്ടോ യാത്രാ ബോട്ടോ അല്ല. ഇത് വിവരസാങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന ബോട്ടാണ്. പറഞ്ഞുവരുന്നത് പുതിയകാലത്തെ ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയുടെ പുത്തൻപതിപ്പിനെ കുറിച്ചാണ്. മനുഷ്യർക്ക് ചെയ്യാൻ പ്രയാസമുള്ള ജോലികൾ ചെയ്യാൻ വേണ്ടിയാണല്ലോ റോബോട്ടുകളെ വികസിപ്പിച്ചെടുത്തത്. യഥാർത്ഥത്തിൽ അതേ ആശയം തന്നെയാണ് വിവരസാങ്കേതിക വിദ്യയിലെ ഈ പുതിയ സംവിധാനവും.

സാങ്കേതികമായി ബോട്ട് എന്ന് പറയുന്നത് ഒരു പ്രത്യേക ആവശ്യത്തിനായി തയ്യാറാക്കുന്ന ഒരുകൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് എന്ന് പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി എന്ന അതിനൂതന സംവിധാനം കൂടി ചേർത്ത് മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാതെ അല്ലെങ്കിൽ പരമാവധി കുറച്ച് നമുക്ക് ആവശ്യമുള്ള റിസൾട്ട് അല്ലെങ്കിൽ ഔട്ട്പുട്ട് ഉണ്ടാക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയറുകളാണ് ബോട്ട് എന്ന് പറയാം. അത്യാവശ്യം ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവർക്കും ഇന്ന് അറിയുന്ന കാര്യമാണ് ഈ ചാറ്റ് ജിപിടികൾ. ചാറ്റ് ജിപിടി ഒരു ബോട്ട് ആണെന്ന് പറയാം. ഉദാഹരണത്തിന് നമുക്ക് ആവശ്യം ഒരു ബയോഡേറ്റ ആണെന്നിരിക്കട്ടെ, വളരെ കുറച്ചുമാത്രം ഇൻപുട്ട് നൽകി അതായത് നമ്മുടെ പേര്, ജോലി, സ്ഥലം എന്നിവ മാത്രം നൽകിയാൽ തന്നെ നമ്മുടേത് മാത്രമായ ഒരു ഹൈലി പ്രൊഫഷണൽ ബയോഡേറ്റ സെക്കന്റുകൾ കൊണ്ട് ജിപിടി എന്ന ബോട്ട് തയ്യാറാക്കി നൽകും. അങ്ങനെ പലതരം പർപ്പസുകൾക്കായി ഒട്ടനവധി ബോട്ടുകൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്.

ഇതുവരെ പറഞ്ഞ ബോട്ടുകൾ നമ്മെ സഹായിക്കുന്നവയാണ്. ജോലിഭാരം ലഘൂകരിക്കുന്നവയാണ്. സമയനഷ്ടം ഇല്ലാതാക്കുന്നതാണ്. എന്നാൽ ചില ബോട്ടുകൾ കള്ളത്തരങ്ങൾ കാണിക്കാനും സമർത്ഥമായി ഉപയോഗിക്കാം. അതിലൊന്നാണ് ഈ യൂട്യൂബിൽ ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകൾ. ലളിതമായി പറഞ്ഞാൽ നമ്മൾ യൂട്യൂബിൽ അപ്‍ലോഡ് ചെയ്യുന്ന കണ്ടെന്റിന്റെ അല്ലെങ്കിൽ വിഡിയോയുടെ വ്യൂവേഴ്സിന്റെ എണ്ണം പ്രത്യേക ബോട്ട് ഉപയോഗിച്ച് ഫേക്കായി കൂട്ടാം. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ യൂട്യൂബിലെ വിഡിയോ/അല്ലേൽ യൂട്യൂബ് ലൈവ് സ്ട്രീമിങ് കാണുന്ന യഥാർത്ഥ കാഴ്ചക്കാർ അഥവാ ഓർഗാനിക് വ്യൂവേഴ്സ് കുറവാണെന്ന് കരുതുക, വ്യൂവേഴ്സിന്റെ എണ്ണം വ്യാജമായി കൂട്ടിക്കാണിക്കുന്ന ബോട്ടിന്റെ സേവനം ലഭ്യമാക്കുന്ന ഓൺലൈൻ ഏജൻസികൾക്ക് പണം നൽകി കാഴ്ചക്കാരുടെ എണ്ണം ആവശ്യാനുസരണം കൂട്ടാൻ പറ്റുമെന്ന് സാരം.

നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ഫോൺ നമ്പർ ഉള്ളത് പോലെ ഇന്റർനെറ്റിൽ കണക്ട് ചെയ്തിരിക്കുന്ന ഏതൊരു ഡിവൈസിനും സ്വന്തമായി ഒരു ഐപി അഡ്രസ് ഉണ്ടാവും. അപ്പോൾ നമ്മൾ ഏതെങ്കിലും യുട്യൂബ് വിഡിയോ കാണുന്നു എന്നിരിക്കട്ടെ , നമ്മൾ വിഡിയോ കണ്ടുകൊണ്ടിരിക്കുന്ന മൊബൈലോ കമ്പ്യൂട്ടറോ അതിന്റെ ഐപി അഡ്രസിലൂടെയാണ് ഇന്റർനെറ്റിൽ അപ്പോൾ പ്രതിനിധീകരിക്കപ്പെടുക എന്ന് മനസിലായല്ലോ. എന്നാൽ യുട്യൂബ് ബോട്ടുകൾ ഉപയോഗിച്ചാൽ വ്യാജമായി നിരവധി അസോസിയേറ്റഡ് ഐപി അഡ്രസുകൾ സൃഷ്ടിക്കാൻ പറ്റും. അതായത് യഥാർത്ഥത്തിൽ ആരും വിഡിയോ കാണുന്നില്ലെങ്കിൽ കൂടി വ്യൂവേഴ്സിന്റെ എണ്ണം വ്യാജമായി പെരുപ്പിച്ച് കാണിക്കാൻ സാധിക്കുമെന്നാണ് പറഞ്ഞുവരുന്നത്.

ഇത്തരം ബോട്ടുകൾ പണം നൽകി ഇപ്പോൾ വ്യാപകമായി പലരും യൂട്യൂബ് വ്യൂവേഴ്സിന്റെ എണ്ണം കൂട്ടിക്കാണിക്കാൻ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബിനെയും ഗൂഗിളിനെയും കബളിപ്പിച്ച് നടത്തുന്ന ഈ കള്ളത്തരം അവരുടെ ടേംസ് ആൻഡ് പോളിസികൾക്ക് എതിരാണ് എന്നതാണ് വാസ്തവം. അതായത് ഈ ഫേക്കിങ് പരിപാടി നടത്തുന്നവർക്ക് എതിരെ നടപടിയും പിഴയും ചുമത്തുമെന്ന് വ്യക്തമാക്കുന്നതാണ് യൂട്യൂബിന്റെ ഫേക്ക് എൻഗേജ്മെന്റ് പോളിസി.

ഈ ലൈവ് സ്ട്രീമിങ്ങ് നടത്തുന്ന യൂട്യൂബ് ചാനലുകളിൽ ബോട്ട് ഉപയോഗിച്ച് വ്യൂവേഴ്സിനെ കൂട്ടിയിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റും. പൊതുവെ ആരും ലൈവ് കാണാത്ത സമയങ്ങളിൽ ഒക്കെ അസാധാരണമായി ലൈവ് വ്യൂവേഴ്സിന്റെ എണ്ണം കൂടിയാൽ ബോട്ടിറക്കിയോ എന്ന് സംശയിക്കാം. ഇനിയുമുണ്ട്,, സാധാരണ ലൈവിനിടെ പരസ്യം വന്നു എന്നിരിക്കട്ടെ കുറേ അധികം യഥാർത്ഥ കാഴ്ചക്കാർ പെട്ടെന്ന് ഇറങ്ങിപ്പോകും. എന്നാൽ ബോട്ട് ഉപയോഗിച്ചുള്ള ഫേക്ക് കാഴ്ചക്കാർ ആണെങ്കിൽ പരസ്യം വന്നാലും എണ്ണം മാറാതെ അതുപോലെ നിൽക്കുന്നത് കാണാം, അതും അസാധാരണമാം വിധം.

എന്തായാലും ഈ കള്ളക്കളികൾ കൊണ്ട് പ്രത്യേകിച്ച് ഒരു മെച്ചവുമില്ലെന്ന് മാത്രവുമല്ല ഗൂഗിളിന്റെ പോളിസികൾക്ക് എതിരായതുകൊണ്ട് എപ്പോൾ വേണമെങ്കിലും പിടി വീഴാവുന്നതുമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version