Connect with us

കേരളം

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

Published

on

20240508 211150.jpg

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ ശില്‍പ്പശാല – വാര്‍ത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) ശ്രീ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പോലീസ് ഡിവൈ എസ് പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്ലാസെടുത്തു. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്നും ക്ലാസുകള്‍ നയിച്ച ഡിവൈ എസ് പിമാരായ ശ്രീ ദിനില്‍ ജെ കെ, ശ്രീ ഡി കെ പൃഥ്വിരാജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കി.

സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത -2023, ഭാരതീയ ന്യായ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം -2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്. ചടങ്ങില്‍ പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് കൃതജ്ഞതയും പറഞ്ഞു.

ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ജൂലൈ 1 മുതൽ രാജ്യത്തുടനീളം വ്യാപിക്കും. പൗരന്മാർക്ക് വേഗത്തിലുള്ള നീതി ലഭ്യമാക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഒപ്പം ജുഡീഷ്യൽ, കോടതി മാനേജ്‌മെൻ്റ് സംവിധാനവും ശക്തിപ്പെടുത്തുക.

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് (ബിപിആർ&ഡി) വിവിധ തലത്തിലുള്ള പോലീസുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും പരിശീലന മൊഡ്യൂളുകളും മറ്റ് പ്രോഗ്രാമുകളും വികസിപ്പിച്ചുകൊണ്ട്, പുതിയ നിയമങ്ങളെക്കുറിച്ച് പോലീസിനെയും ജയിൽ ഉദ്യോഗസ്ഥരെയും ബോധവത്കരിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version