Connect with us

Technology

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി; മുന്നറിയിപ്പുമായി സെര്‍ട്ട്- ഇന്‍

Himachal Pradesh Himachal Pradesh cloudburst 2023 10 11T133041.737

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്.ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഫോണില്‍ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സെര്‍ട്ട്- ഇന്‍ നിര്‍ദേശിച്ചു.

ഫ്രെയിംവര്‍ക്ക്, സിസ്റ്റം, ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകള്‍, മീഡിയാടെക് ഘടകങ്ങള്‍, യൂണിസോക്ക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. CVE-2023-4863, CVE-2023-4211 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുള്ള രണ്ട് സുരക്ഷാഭീഷണികള്‍ സൈബര്‍ ആക്രമണകാരികള്‍ ചൂഷണം ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷ ഉറപ്പാക്കാന്‍, ലഭ്യമായ അപ്‌ഡേറ്റുകള്‍ മുന്‍കൂട്ടി പരിശോധിച്ച് അവ ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട് ഇന്‍ നിര്‍ദേശിച്ചു. അപ്‌ഡേഷന്‍ വൈകുന്നത് ഫോണിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കാം. സുരക്ഷാ അപ്‌ഡേറ്റുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും സുരക്ഷ നിലനിര്‍ത്താന്‍ ആന്‍ഡ്രോയിഡ് സിസ്റ്റം നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.‌

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version