Connect with us

കേരളം

ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്ക്

Screenshot 2023 10 02 185751

ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്നു തൊഴിലാളികള്‍. റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞുവീണത്. നിയന്ത്രണം വിട്ട ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച ദാരുണ സംഭവം ഉണ്ടായത്.വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version