Connect with us

Technology

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പെട്ടിത്തെറിച്ചു

Published

on

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പെട്ടിത്തെറിച്ചു. വിക്ഷേപണത്തിന് മൂന്ന് മിനിറ്റിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍നിന്ന് വേര്‍പ്പെടുത്തണം. എന്നാൽ ഇത് വേര്‍പ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയുമായ മസ്‌ക് അടുത്ത സ്റ്റാർഷിപ്പ് പരീക്ഷണ ലോഞ്ച് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. പരീക്ഷണ പറക്കല്‍ ഒന്നരമണിക്കൂറാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തകരാർ കാരണം പരീക്ഷണം വിജയിച്ചില്ല.

സ്റ്റാര്‍ഷിപ്പിന്റെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ ഹെവി എന്ന റോക്കറ്റും അടങ്ങുന്നതായിരുന്നു സ്റ്റാര്‍ഷിപ് സംവിധാനം. ഇത് പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതമാണ്. ഒരു യാത്രയില്‍ സ്റ്റാര്‍ഷിപ്പിന് 250 ടണ്‍ ഭാരം ഉയര്‍ത്താനും 100 പേരെ ഉള്‍ക്കൊള്ളാനും കഴിയുമെന്നും പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണെന്നുമാണ് റിപ്പോർട്ട് ചെയ്തത്.

ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ ആളുകളേയും സാമഗ്രിഹകളേയുമൊക്കെ എത്തിക്കാനുള്ള ശേഷി സ്പേസ് എക്സിനുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഭൂമിയിലെ യാത്രക്കും സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കാം. ലോകത്തിന്റെ എവിടേയും ഒരുമണിക്കൂറില്‍ സഞ്ചരിച്ചെത്താനും സാധിക്കും. മീഥെയിന്‍ ആണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം.

ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്‌നും ഭാവിയില്‍ ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. റാപ്റ്ററുകള്‍ എന്ന് പേരുള്ള കരുത്തുറ്റ എന്‍ജിനുകളാണ് സ്റ്റാര്‍ഷിപ്പിന് ഊര്‍ജം നല്‍കുന്നത്. 33 എന്‍ജിനുകള്‍ റോക്കറ്റിലുണ്ട്. പേടകത്തില്‍ മൂന്ന് റാപ്റ്റര്‍ എന്‍ജിനുകളും മൂന്ന് റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമാണുണ്ടായിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version