കേരളം
കൊല്ലത്തും ബ്ലാക്ക് ഫംഗസ്; 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് സ്ഥിരീകരിച്ചത്
കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement