കേരളം
ബിനീഷിന്റെ 2 കമ്പനികളെക്കുറിച്ചും അന്വേഷണം; കുരുക്കുകള്‍ മുറുക്കി ഇഡി
ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കുകള്‍ മുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നിലവില്‍ കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ തുടര്‍ച്ചയായ നാലാമത്തെ ദിവസവും ചോദ്യം ചെയ്യല്‍ തുടരും.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷണം ആരംഭിച്ചു. ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നിവയാണ് കമ്പനികള്‍. ഇവയിൽ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നത് കാരണം.
അതിനിടെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൂടി കേസെടുക്കാനുള്ള നീക്കങ്ങള്‍ ത്വരിതപെടുത്തി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement