Connect with us

കേരളം

ബാലരാമപുരം കൈത്തറി പ്രദർശന വിപണമേള 28 ന് ആരംഭിക്കും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും

Published

on

balaramapuram handloom 1

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി ഈ മാസം 28 മുതൽ മാർച്ച് 3 വരെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ ബാലരാമപുരം കൈത്തറി പ്രദർശന വിപണന മേള നടത്തുന്നു. നബാർഡിന്റെ സഹകരണത്തോടെ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( സിസ്സ)നാണ് പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.

ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങളുടെ 80 % വിപണി ഓണക്കാലവും, അത് പോലെ സ്കൂൾ യൂണിഫോമിലെ വിൽപ്പനയുമാണ്. എല്ലാവർഷവും, ഓണക്കച്ചവടത്തിന് വേണ്ടിയും , സ്കൂൾ യൂണിഫോമുകൾ നൽകുന്നതിന് വേണ്ടിയും ഫെബ്രുവരി മാസത്തിൽ തന്നെ കച്ചവടക്കാർ തയ്യാറായിരിക്കും, എന്നാൽ കഴിഞ്ഞ വർഷം കൊവിഡ് കാരണം അതീവ പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് വേണ്ടിയാണ് സിസ്സയുടെ നേതൃത്വത്തിൽ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയിൽ നെയ്ത്തുകാരിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

കൊവിഡ് സമയത്ത് വിപണനം ഇല്ലാതിരുന്നിട്ടും ഉൽപ്പാദനം നിർത്തിവെയ്ക്കാൻ നെയ്ത്തുകാർ തയ്യാറായിട്ടില്ല. അതിനാൽ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള മേളകൾ സംഘടിപ്പിക്കുന്നതെന്ന് സിസ്സ ഡയറക്ടർ ( അഡ്മിൻ)അഡ്വ. സുരേഷ് കുമാർ. എസ്. അറിയിച്ചു. തലസ്ഥാനത്തെ പ്രമുഖ ക്ലബുകളുടേയും, സംഘടനകളുടേയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. .

28 ന് രാവിലെ 11.30 തിന് ആരംഭിക്കുന്ന വിപണനമേള കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. നബാർഡ് സിജിഎം ഡോ. പി. ശെൽവരാജ് അധ്യക്ഷത വഹിക്കും, സിനിമാ താരം വിന്ദുജ മേനോൻ ആദ്യ വിൽപ്പന നിർവ്വഹിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ