കേരളം
എം.സി.കമറുദ്ദീന് ജാമ്യം; ജയില്‍ മോചിതനാകും
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.സി കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കമറുദ്ദീന് പുറത്തിറങ്ങാം.
ആറ് വഞ്ചനാ കേസുകളില്‍ കൂടി ഇന്ന് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എം.എല്‍.എ ജയില്‍ മോചിതനാകുന്നത്.
വിവിധ നിക്ഷേപകരുടെ പരാതിയില്‍ 142 കേസുകളാണ് എം.എല്‍.എയ്ക്കെതിരേ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.