ഇത്തവണത്തെ ദേശീയ ഗെയിംസിൽ നിന്നും വോളിബോൾ ഒഴിവാക്കിയതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ചൂണ്ടികാട്ടിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, വോളിബോൾ ഇനി ഉൾപ്പെടുത്താൻ ആകില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇത്തവണ ഇനി ഉൾപ്പെടുത്തൽ സാധ്യമല്ലെന്ന്...
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോർജ്ജ്. പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട്...
ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായുള്ള പരാതിയെ തുടർന്ന് കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓൺലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചതിന്...
മാധ്യമപ്രവർത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ...
ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. കനാലിനു കുറുകെ മരം വീണതിനാൽ ഒന്നര മണിക്കൂറോളം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 625 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
പലസ്തീന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. നാളെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തും. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തില് നിന്ന് ഇന്ത്യ...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്. ഒക്ടോബര്‍ 27-നാണ് സന്ദേശമെത്തിയത്. ഷദാബ് ഖാന് എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തില്‍...
മാധ്യമ പ്രവർത്തകയെ തോളിൽ കൈ വെച്ച് സംസാരിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും...
ബാങ്ക് കൺസോര്‍ഷ്യം പണം നൽകാൻ തയ്യാറാകാത്തതിനൊപ്പം കേന്ദ്രം വരുത്തിയ കോടികളുടെ കുടിശിക കൂടി ആയതോടെ സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ. സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലും അന്തിമ തീരുമാനം ആയിട്ടില്ല....
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇതിലെ വിറ്റാമിൻ സി മുഖചർമ്മം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും...
ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊലീസിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്നതാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പൊലീസ് മുന്നിലാണ്. പൊലീസിൻ്റെ പോരായ്മകളെയാണ്...
പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കത്ത്. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും ഇമെയിൽ വഴിയാണ് മന്ത്രി കത്തയച്ചത്. രാജ്യത്തിന്റെ സ്വത്വം എന്നത്...
കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവെച്ചു.പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകർക്ക് 55 കോടിയോളം രൂപ...
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ശെരിവച്ച് ഹൈക്കോടതി. സഹകരണ റജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് യുഎ ലത്തീഫ് എംഎൽഎയും മലപ്പുറത്തെ...
കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ. ലേ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശി നിതാന്ത് ടോമിക്കാണ് ഭക്ഷ്യ...
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18-നും...
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്പറേഷന് നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന...
കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന്...
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ ഒരുക്കിയത്. രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്നങ്ങള്‍ കാണാനും...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 352 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരുന്നു. മുൻ...
ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ...
കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല....
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞളും പാലും. മഞ്ഞൾ പാൽ കുടിക്കുന്നത് സന്ധിവാത പ്രശ്നം അകറ്റി നിർത്താൻ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനും...
ആലപ്പുഴ കരീലക്കുളങ്ങരയിൽ കാപ്പാ നിയമപ്രകാരം ഒരുവീട്ടിലെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ നാടു കടത്തി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചിങ്ങോലി അമ്പാടിയിൽ വീട്ടിൽ ഇരട്ട സഹോദരങ്ങളായ അച്ചുരാജ് (21),...
ഇത് മുസ്ലിങ്ങളുടെ മാത്രo പ്രശ്നമായത് കൊണ്ടാണ് മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചതെന്ന് ആരും വിചാരിക്കരുതെന്ന് ശശി തരൂർ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നടക്കുന്ന ലീഗിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു തരൂർ. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ...
വാളയാർ കേസിലെ പ്രതി മധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കരാർ കമ്പനി സൂപ്പർവൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിയാസ് സിപി ആണ് അറസ്റ്റിലായത്. നിയാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ബിനാനിപുരം പോലീസാണ് ഇയാളെ അറസ്റ്റ്...
എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവച്ചിരുന്ന 17 കോടി രൂപയിൽനിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ...
വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുമായി ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. വ്യക്തിഗത...
വയനാട്ടില്‍ കാട്ടുപോത്ത് സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്കായിരുന്നു സംഭവം. യാത്രയ്ക്കിടെ സ്കൂട്ടറിന്...
തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു. ഭാര്യയുടെ കെട്ടുതാലി പണയം...
കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഉത്തരവ്.ടൂർ പാക്കേജ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ...
വിനായകൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് നൽകട്ടെയെന്ന ഇ പി ജയരാജൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പാലിക്കണം. പൊലീസിനെ...
ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ രണ്ടാനച്ഛനും, സഹോദരനും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു വർഷത്തോളം കുട്ടിയെ ലൈംഗിക...
ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ്. കേസുകളുടെ എണ്ണത്തിൽ ആധിക്യമില്ല. ജനസാന്ദ്രതക്ക് ആനുപാതികമായ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. ബാലമിത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗ...
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ ജോഷി രംഗത്ത്.നവംബർ ഒന്നിന് കരുവന്നൂർ ബാങ്കിനു മുന്നില്‍ നിന്നും തൃശൂർ കലക്ടറേറ്റിലേക്കാണ് ഒറ്റയ്ക്കു നടത്തം.കരുവന്നൂർ ബാങ്ക് കൊള്ള വിഷയം കാലങ്ങളായി മൂടി വയ്ക്കുകയും, സഹകാരികളെ കഷ്ടത്തിലാക്കുകയും...
പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ല, തള്ളിക്കളയുന്നുവെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ്...
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ...
കൊച്ചി പറവൂരില്‍ സഹോദര പുത്രന് വീട് തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് ആശ്വാസം. കുടുംബ സ്വത്തായ 7 സെന്റ് സ്ഥലം സഹോദരങ്ങള്‍ ലീലയ്ക്ക് എഴുതി നല്കി. പുതിയ വീട് വയ്ക്കാന്‍ പലരും ലീലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്....
കോഴിക്കോട് താമരശ്ശേരിയില്‍ നാടിനെ നടുക്കി യുവാക്കളുടെ ആത്മഹത്യ. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....
കോഴിക്കോട് താമരശ്ശേരിയില്‍ നാടിനെ നടുക്കി യുവാക്കളുടെ ആത്മഹത്യ. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....
ഗവയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി അത്മഹത്യ ഭീഷണി മുഴക്കിയ വനംവകുപ്പ് ജീവനക്കാരനെ മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിനൊടുവില്‍ താഴെ ഇറക്കി. ടവറിന് മുകളില്‍ കയറി മണിക്കൂറുകളോളമാണ് ഇയാള്‍ പൊലീസിനെയും വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും മുള്‍മുനയില്‍...
സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ്...
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ...
കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്ഐ ഒപ്പം കൂട്ടണമെന്നും...
മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ...
മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിഴിഞ്ഞം...
നെടുങ്കണ്ടം പച്ചടി മേഖലയെ ഭയപ്പെടുത്തിയ ഉരുൾപ്പൊട്ടലിനെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മേഖലയിലെ 25 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവരോട് ബന്ധു വീടുകളിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഭീതി തുടരുന്ന സാഹചര്യത്തിൽ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 386 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...