കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കില്‍നിന്നു രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ്...
നേമം- നെയ്യാറ്റിന്‍കര സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. മൂന്നു ട്രെയിനുകള്‍ നാളെ പൂര്‍ണമായി റദ്ദാക്കി. ഏതാനും തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാളെ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം- നാഗര്‍കോവില്‍...
കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ...
സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി,...
ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും...
കൊവാക്സിൻ ബൂസ്റ്ററിന് ഒമിക്രോൺ വേരിയന്റുകളായ ബിഎ1, ബിഎ2 എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ഐസിഎംആർ പഠനം. ഡെൽറ്റ വേരിയന്റിനും ഒമിക്രോൺ ഉപ-വകഭേദങ്ങൾക്കുമെതിരെ കൊവാക്സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തിൽ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ്...
വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ പത്തു മുതല്‍...
വനത്തിനോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് വയനാട് കല്പറ്റയിലും മലപ്പുറം നിലമ്പൂരിലും വാഹനങ്ങള്‍ തടയുന്നു. കല്പറ്റയില് കെ.എസ്.ആര്.ടി.സി ബസുകളും തടഞ്ഞു. ഇടുക്കി ജില്ലയില്‍ കടകൾ...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960...
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. ഇന്നലെ 12,213 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ്...
സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗത്തിൽ പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും...
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21...
കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഇന്ന് വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ...
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഭവനവായ്പയ്ക്കുള്ള കുറഞ്ഞ പലിശനിരക്കിലും മാറ്റം വരുത്തി. പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. പലിശനിരക്കിലെ മാറ്റങ്ങള്‍...
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് കരുതൽ...
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ്...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു. ഇന്നും മൂവായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ. തുടർച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് 19...
എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന്മൂല്യനിര്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയില്‍ നടത്തും. ഇതിന്റെ വിജ്ഞാപനം...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ്...
സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് യൂണിറ്റുകൾ കൊല്ലം, തൃശ്ശൂർ, കണ്ണൂർ, റൂറൽ പോലീസ് ജില്ലകളിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഇതിന് മൂന്ന് ഡി.വൈഎസ്.പി തസ്തികകൾ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനർവിന്യാസത്തിലൂടെ...
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസ് ജില്ലാ കോടതിക്ക് കൈമാറി. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാലാണ് ജില്ലാ കോടതിക്ക് കൈമാറിയത്. കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന...
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്കിയ നോട്ടീസ് അനവസരത്തിലുള്ളതും സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്എച്ച്ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി...
മുസ്ലീം പളളികളിലെ ജുമാ നമസ്കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ പ്രകോപനം പാടില്ലെന്ന നിര്‍ദേശവുമായി പൊലീസ്. മയ്യില്‍ പൊലീസാണ് പഞ്ചായത്തിലെ വിവിധ പള്ളികളില്‍ സര്‍ക്കുലര്‍ നല്‍കിയത്. പ്രവാചകനിന്ദ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്നാണ് പൊലീസ് വിശദീകരണം. സര്‍ക്കുലറിനെതിരെ മുസ്ലീം...
തൃക്കാക്കരയിൽ നിന്ന് മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത്...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. keralaresults.nic.in, pareekshabhavan.kerala.gov.in എന്നീ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരം കടന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍...
സഞ്ചരിക്കുന്ന പാതയിലെ ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങള്‍ ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ഇന്ത്യ,യുഎസ്, ജപ്പാന് എന്നീ രാജ്യങ്ങളില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ 2000 ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങളാണ് ഗൂഗിള്‍...
ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ ബൈക്ക് ട്രാന്‍സ്ഫോര്‍മറിന്റെ സുരക്ഷാവേലിക്കുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ...
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിന് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കും. സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. ഉച്ചക്ക് 12...
ന്യൂനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,...
ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി. മധുവിന്റെ അമ്മ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്ക് മാറ്റി. ഈ മാസം...
കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രമെ സംസ്ഥാന സർക്കാരിന് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയുകയുളളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ ശങ്കിച്ചുനിൽക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂല...
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അദ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്കൂള്‍ അധ്യാപകന് ഫര്സീന് മജീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്സീന് മജീദ്. അധ്യാപകൻ സർവീസ് ചട്ടം ലംഘിച്ചതായി...
മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്ന് വിമാനത്തിലെ പ്രതിഷേധക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഗണ്മാന് അനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു. ഗണ്മാന് എസ്...
കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ചോദിച്ചു....
സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിക്കും. സർക്കാരിലേക്ക് സ്വമേധയാ...
ആരെയും വഴി തടയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വഴി തയുന്നു എന്ന പ്രചാരണം ഒരു കൂട്ടര് അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണപരത്തുകയാണ്. സംസ്ഥാനത്ത് കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഈ...
ഒരാഴ്ചക്കിടെ രണ്ട് ചെള്ള് പനി മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15...
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്നു മുതൽ ആരംഭിക്കും.4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ...
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ...
യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു....
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്...
മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ കണ്ണൂർ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിടും. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ...
വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശം നല്കി. തൃശൂര്‍...
മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാര്‍ (32) ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാര്‍ കയറിയിരിക്കുന്നത്. പൊലിസും...
കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം....
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ...
സംസ്ഥാനത്ത് അടുത്തിടെ ചെള്ളുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. തിരുവനന്തപുരത്ത് തന്നെയാണ് രണ്ടുമരണവും. പരശുവയ്ക്കൽ സ്വദേശി സുബിതയാണ് ഇന്ന് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം വർക്കല സ്വദേശിനിയായ വിദ്യാർഥിയാണ് ചെള്ളുപനി ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ...