പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ...
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടി തള്ളി. പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി...
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം...
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ്...
ദേശീയപാതയിൽ നഗരസഭ ജംഗ്ഷനിലെ അടിപ്പാത നിർമാണം ഉടൻ പുനരാരംഭിക്കും. നിർമാണത്തിന് സഹായകരമായ വിധത്തിൽ ചാലക്കുടിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ഇതിന് മുന്നോടിയായി ഞായറാഴ്ചയും തിങ്കളാഴ്ചയും പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TJ 50 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ...
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സരത്തിന് കാണികള്‍ കുറയും. നാൽപതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ തകരാറിലായതിനെ തുടര്‍ന്ന് കാണികളുടെ എണ്ണം വെട്ടിക്കുറക്കും. ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. ഇന്ത്യന്‍ പര്യടനത്തിനെത്തുള്ള ദക്ഷിണാഫ്രിക്കന്‍...
പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി കൈവെട്ടിയ സംഭവത്തില്‍ സന്തോഷ് പിടിയിൽ. അടൂരിൽ നിന്നാണ് ഏഴംകുളം സ്വദേശിയായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാൾ ഭാര്യയെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ചാവടിമല...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍...
തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷന്റെ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്ക് സൗജന്യ പേവിഷ വാക്സീൻ നൽകും....
അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് കൊല്ലപ്പെട്ടത്. അയൽവാസികളുമായുള്ള തർക്കത്തെ തുടർന്നാണ് അനില്‍കുമാറിന് തലയ്ക്ക് അടിയേറ്റത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ...
അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40-ാം സാക്ഷിയായ ലക്ഷ്മി കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്സി-എസ്ടി...
ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. പൊതുജനാരോഗ്യം കണക്കിലെടുത്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് നടപടിയെടുത്തത്. കമ്പനി പുറത്തിറക്കുന്ന പൗഡര്‍ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്...
തെരുവുനായ ശല്യം നേരിടാന്‍ എന്ന പേരിൽ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ലഹളയുണ്ടാക്കാന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയതിന്റെ നിറവിലാണ് പ്രധാനമന്ത്രിയുെട ജന്മദിനം എത്തുന്നത്. ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായതിന്റെ മധുരം നുണഞ്ഞാണ്...
നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ...
കൊല്ലം ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിന്‍ ഇടിച്ചത്. സജീനയെ രക്ഷിക്കാന്‍...
അട്ടപ്പാടി മധുവധക്കേസിൽ കോടതിയെ തെറ്റിധരിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിൻ്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. നാളെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഇതിനായി ഡോക്ടർക്ക് നോട്ടീസ് നൽകി. ഇതിന് ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ്...
വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന. വെളിയങ്കോട് പുഴക്കരയിലെ വിവാഹ വീട്ടില്‍ നിന്ന് തലേന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടര വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ്...
നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് പൊലീസ് മേധാവി. ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ്...
വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം...
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി...
തൃശൂർ എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പശുവിന് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു....
സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ചാന്‍സലറായി തുടരുകയാണെങ്കില്‍ റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും...
തൃശൂര്‍ തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല് ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ...
കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി യുജി) ഫലം ഇന്നു രാത്രി പത്തിനു പ്രസിദ്ധീകരിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പത്തു മണിക്കു ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്മാന് ജഗദീഷ് കുമാര്‍ അറിയിച്ചു....
തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് സ്കൂട്ടറില്‍ നിന്നു വീണ് അഞ്ചുവയസ്സുകാരന് മരിച്ചു. പൊഴിയൂര്‍ അമ്പലക്കോണം എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥി പവിന് സുനില്‍ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു....
കോഴിക്കോട് അടിവാരം പൊട്ടിക്കയ്യില്‍ വീടിന് നേരെ വെടിവെപ്പ്. പുത്തന്‍പുരയില്‍ മണിയുടെ വീടിനു നേരെയാണ് വെടിവെപ്പുണ്ടായത്. വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന്...
എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്. ജില്ലയിലെ രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത...
കോവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്....
പാലക്കാട് അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന്...
നിയമസഭ കയ്യാങ്കളിക്കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് ഒഴികെ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍...
ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ വളർത്തുപട്ടിയുമായി എത്തി അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം. ഹൈക്കോടതിയാണ് കൂനംമൂച്ചി സ്വദേശി വിൻസന്റിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കമുള്ള വിഷയങ്ങൾ...
സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി....
സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന് രജിസ്ട്രേഷന് ഇന്ന് മുതല്‍. www.cee.kerala.gov.in എന്ന രജിസ്ട്രേഷന് വഴി ഓപ്ഷന് രജിസ്ട്രേഷന് നടത്താമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്/സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിങ് കോളജുകളിലേക്കാണ് പ്രവേശനം....
തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ജില്ലാ കലക്ടര്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളില്‍ നാലംഗ സമിതി പ്രവര്‍ത്തനം നിരീക്ഷിക്കും. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ്...
പാലക്കാട് പെരിങ്കന്നൂരിൽ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് 12 പേർക്ക് പരിക്ക്. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസിറ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം...
വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങി പോകാന്‍ സാധിക്കാത്ത വനിതകള്‍ക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന ‘എന്റെ കൂട്’ താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട് ഐഎംജി ജംങ്ഷനു സമീപം നിര്‍ഭയ...
അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ ഒഴിവാക്കി. നാല് കാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേഹത്തിനുള്ള ഇൻസുലിൻ...
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടി. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം...
പേ വിഷവാക്സിന്റെ ഗുണനിലവാരത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം. ഡ്രഗ്സ് കണ്ട്രോളർ ജനറലിനോടാണ് അന്തിമ റിപ്പോർട്ട് തേടിയത്. കേരളം നല്കിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത്...
മയക്കുമരുന്നുമായി നഴ്സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍...
സംസ്ഥാന പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന് ഡിജിപി. സർവ്വീസ് അനുസരിച്ച് ശമ്പളം വാങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കരുതെന്ന് കർശന നിര്‍ദ്ദേശം. നിരവധി പൊലിസുകാർ പ്രമോഷൻ നിരാകരിച്ച് അപേക്ഷ നൽകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സേനയിൽ...
കെഎസ്ആര്‍ടിസിയെ ലാഭകരമാക്കുന്നത് പഠിക്കാന്‍ ധനവകുപ്പ്. ഇതിനായി ധനവകുപ്പ് ആസൂത്രണ ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം നമശിവായം അധ്യക്ഷനായ സമിതിയെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്...
കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂർ പൊലീസാണ് കേസെടുത്തത്. മൃഗങ്ങളെ കൊന്നാൽ ചുമത്തുന്ന വകുപ്പാണ് IPC 429. നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി...
ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം...
ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഉല്‍ക്കയെന്ന് നാസയുടെ അറിയിപ്പില്‍ പറയുന്നു. 22ആര്‍ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക നാളെ ഭൂമിക്ക് അരികിലൂടെ കടന്നുപോകും. മണിക്കൂറില്‍ 49,536 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക...
ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതുതന്നെയന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്തും. ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞും...