Connect with us

Kerala

കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Published

on

തൃശൂര്‍ തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല്‍ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ രാഗേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

citizen-kerala-whatsapp-group-invite