കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് ( വെള്ളിയാഴ്ച ) രാത്രി 8.30 വരെ 1.4 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു....
ആഗോള വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ. യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ നീൽ മോഹനെ നിയോഗിച്ചു. സിഇഒ സൂസൻ വൊയിജീസ്കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നീൽ മോഹന്‍ ചുമതല...
ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആലുവ, എസ്എന്‍ ജംഗ്്ഷന് എന്നിവിടങ്ങളില്‍നിന്ന് ശനി രാത്രി 11.30 വരെ ട്രെയിന്‍...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മാനേജ്മെന്റ്. കെ എസ്ആര്ടിസി സിഎംഡി ബിജു പ്രഭാകര്‍ അസാധാരണ ഉത്തരവിറക്കി. ആദ്യഗഡു അഞ്ചാം തീയതിക്ക് മുമ്പായി നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നല്‍കുക....
വിദ്യാഭ്യാസ വകുപ്പില്‍ 6,005 പുതിയ തസ്തികകള്‍ക്കായി ശുപാര്‍ശ. 5,906 അധ്യാപകരുടേതുള്പ്പടെയുള്ള തസ്തികളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ധനവകുപ്പിന് കൈമാറി. ധനവകുപ്പ് ഈ ശുപാര്‍ശ അംഗീകരിക്കുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍തോതില്‍ തൊഴിലവസരത്തിനുള്ള സാധ്യത ലഭിക്കുകയാണ്....
സംസ്ഥാനത്തെ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്ലാടോക്സിന് ആണ് പാലിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്ലാടോക്സിന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്....
കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ പത്തു...
കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടതു സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോവാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്...
ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കും. ഇതിന്റെ സാധ്യത അന്വേഷണ സംഘം പരിശോധിക്കുകയാണ്. വിശ്വനാഥന്റെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം വയനാട്ടിലെത്തും. വിശ്വനാഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചിരുന്നു....
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യരോട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകും. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനായാണ് ഇഡിയുടെ തീരുമാനം. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദേശം....
രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന് അനസാണ് മരിച്ചത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം...
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ്...
കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ്. എന്തുവില കൊടുത്തും സത്യം പുറത്തുകൊണ്ടുവരും. താന്‍ നല്കിയ തെളിവുകള്‍ക്ക് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താല്‍...
മതിൽ ചാടുന്ന സമരക്കാനെ പിടിക്കാനായി സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമ്മിക്കുന്നു. ഡിജിപിയുടെ ശുപാർശയനുസരിച്ചാണ് നിർമ്മാണം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവർ മതിൽ ചാടിക്കടക്കാൻ പലപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും...
ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകള് അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും...
കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു....
കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി ഇടുക്കി എസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഷിഹാബിനെതിരെയാണ് നടപടിയെടുക്കുന്നത്. ക്രിമിനല്‍...
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ...
ടൈഫോയിഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യും. രണ്ടാഴ്ചക്കുള്ളില്‍ കാരുണ്യ ഫാര്‍മസികളില്‍ വാക്സിന് ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്...
ശിവരാത്രി പ്രമാണിച്ചു് ഫെബ്രുവരി 18ന് ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശിവരാത്രി ചടങ്ങുകള്‍ക്ക് പോകുന്നവരുടെ സൗകര്യാര്‍ത്ഥം, അന്നേദിവസം 16325 നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്സ് ഷൊര്‍ണൂര്‍...
കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്...
ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്...
ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ്...
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എത്തിയത്. പരിശോധനയ്ക്കിടെ...
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി. വിരമിച്ച ജീവനക്കാരെ 3 ആയി തിരിക്കും . 2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ , 2022 ഏപ്രിൽ 30 നും ജൂൺ...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും സിറ്റി പൊലീസ്...
ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ്...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ...
മാതൃരാജ്യത്തിനായി സ്വന്തം ജീവന് ബലിയര്‍പ്പിച്ച 40 വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാർഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍...
അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയശേഷം വീട്ടമ്മയുടെ ആത്മഹത്യ. തിരുവനന്തപുരം പുലയനാർകോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയിൽ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ...
ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ നടപടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടി. രണ്ടായിരം രൂപ പിഴ ഈടാക്കി. പൊലീസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ...
എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാലിന്യക്കുഴിയിൽ വീണ് പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഇത്തരമൊരു...
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നതിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേല്‍ മോഷണ കുറ്റം...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയോടെ ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുന്നത്....
ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സുപ്രീം കോടതി മുന്‍...
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പൂനം ദേവിയെ പിടികൂടി. വേങ്ങരയിൽ വച്ചാണ് ഇവരെ പിടികൂടിയത്. വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. രാവിലെ കോഴിക്കോട് നിന്ന് വേങ്ങര ബസിലാണ് ഇവർ...
വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ്...
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10: 30ന് ആണ് യോഗം. മോട്ടോർ...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തിരുവനന്തപുരം പ്രസ്ക്ലബ് മുന്‍ സെക്രട്ടറിയുമായിരുന്ന ജി ശേഖരന് നായര്‍ നിര്യാതനായി.75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതൃഭൂമി ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന മാർച്ച് 10 വരെ അപേക്ഷിക്കാം. http://www.hajcommittee.gov.in എന്ന വെബ്സെെറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ്...
സംസ്ഥാനത്ത് ഇന്ന സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും...
വഴുതക്കാടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ന് കൂടുതൽ പരിശോധന നടത്തും. പൊലീസും ഫയർഫോഴ്സും സംയുക്തമായാണ് ശാസ്ത്രീയ പരിശോധന നടത്തുക. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. വഴുതക്കാട് എം പി അപ്പൻ...
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 5.17 കോടി രൂപ. 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ...
പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 7.19 കോടി സംസ്ഥാന വിഹിതമാണ്....
ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പാണ് ഉത്തരവ് പിന്‍വലിച്ചത്. പശുക്കളെ ആലിംഗനം ചെയ്യണമെന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് നടപടി. വാലന്റൈന്‍സ് ഡേ ‘കൗ ഹഗ്...
അമ്പുകുത്തിയിലെ ഹരികുമാറിന്റെ മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താൻ വനം വകുപ്പ് വിജിലൻസ് സി സി എഫ് വയനാട്ടിലെത്തി. കടുവ ചത്ത കേസിൽ സാക്ഷിയായ ഹരികുമാർ ആത്മഹത്യ...
ആലപ്പുഴയിലെ ഹൗസ് ബോട്ട് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി സിഐടിയു നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ ശമ്പളം 12,000 രൂപയില്‍ നിന്ന് 14,000 ആയി ഉയര്‍ത്താന്‍ തീരുമാനമായി. ബാറ്റ...
സംസ്ഥാന വ്യാപകമായി അമിത വേഗത നിയന്ത്രിക്കാൻ നിയമനടപടികൾ കർശനമാക്കി വരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ അപകടങ്ങൾ കുറയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി...
ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയതോടെ കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. ഓഫീസിലെ 39 ജീവനക്കാരാണ് കൂട്ടത്തോടെ മുങ്ങിയിരിക്കുന്നത്. താലൂക്ക് തഹസീൽദാരെയും കാണാനില്ല. താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് കൂട്ടത്തോടെ...