Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും 42,000 കടന്ന് സ്വർണവില

Published

on

സംസ്ഥാനത്ത് ഇന്ന സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയര്ന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4335 രൂപയാണ്.

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Advertisement
Continue Reading