Connect with us

Kerala

യൂട്യൂബിന്റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; സിഇഒയായി നീൽ മോഹൻ

Published

on

ആഗോള വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ. യൂട്യൂബിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ നീൽ മോഹനെ നിയോഗിച്ചു. സിഇഒ സൂസൻ വൊയിജീസ്‌കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നീൽ മോഹന് ചുമതല നൽകിയത്. നിലവിൽ ചീഫ് പ്രൊഡക്ട് ഓഫീസറാണ് അദ്ദേഹം.

ഇന്നലെ യൂട്യൂബ് ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 2008 മുതൽ ഗൂഗിളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയാണ് നീൽ. ചീഫ് പ്രൊഡക് ഓഫീസറായിരിക്കെ യൂട്യൂബ് ടിവി, യൂട്യൂബ് മൂസിക്, യൂട്യൂബ് പ്രീമിയം, ഷോട്‌സ് എന്നിവ കൊണ്ടുവരുന്നതിൽ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.

2013 ൽ ട്വിറ്ററിലേക്ക് പോകാതിരിക്കാൻ അദ്ദേഹത്തിന് യുട്യൂബ് 544 കോടി രൂപ ബോണസ് ആയി നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സാൻ ഫ്രാൻസിസ്‌കോയിലാണ് നീൽ മോഹന്റെ താമസം. ടെക്‌നിക്കൽ സപ്പോർട്ട് ആയിട്ടായിരുന്നു നീൽ മോഹൻ അദ്ദേഹത്തിന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്.

പിന്നീട് 2008 ൽ ഡബിൾക്ലിക്ക് എന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. അതേ വർഷം ഈ കമ്പനി ഗൂഗിൾ ഏറ്റെടുത്തതോടെയായിരുന്നു നീലിന്റെ ഭാഗ്യകാലം ആരംഭിച്ചത്. ഗൂഗിളിന്റെ സീനിയർ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുന്ദർ പിച്ചെ, സത്യ നദേല്ല, ശാന്തനു നാരായൻ എന്നിവരാണ് യൂട്യൂബിന്റെ സിഇഒമാരായ മറ്റ് ഇന്ത്യക്കാർ.

Advertisement
Continue Reading