Connect with us

Kerala

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

Published

on

ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി രാജു.

യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Advertisement