ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു. ആലപ്പുഴ തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത...
സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മണിക്ക് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു....
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്നലെ സ്വർണ വില കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഇന്ന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,280 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 35,200...
രാജ്യത്ത് ഇന്നലെ 34,973 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,200 പേരും കേരളത്തിലാണ്. കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലാകെ കൂടി 8773 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,681 പേര്...
കോഴിക്കോട് ചാത്തമംഗലത്തു 12വയസ്സുകാരൻ നിപ്പ ബാധിച്ചു മരിച്ചതിന് പിന്നാലെ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള ഊർജ്ജിത അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് 2018ലെ നിപ ബാധയുടെ ഉറവിടം സംബന്ധിച്ച കണ്ടെത്തലുകളും ചർച്ചയാകുന്നത്. 2018ൽ ആദ്യമായി കോഴിക്കോട് പേരാമ്പ്രയിൽ...
വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ...
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെൽത്ത് കെയറിന്റെയും തെർമോ ഫിഷർ സയൻ്റിഫിക്കിൻ്റെയും ലാബുകളാണ് എയർപോർട്ടുകളിൽ പ്രവർത്തിക്കുക. നിലവിൽ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (എന്‍ ഐ ആര് എഫ്) റാങ്ക് പട്ടികയില്‍ 25-ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളജിന് ലഭിച്ചത്. കേരളത്തിൽ നിന്ന്...
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാർശ ചെയ്യുന്നില്ല. എന്നാൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് അഭികാമ്യം ആണെന്നും ആരോഗ്യമന്ത്രാലയം...
പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഏതാണ്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ചിറ്റൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപത്ത് വീടുകള്‍ ഉണ്ട്....
സംസ്ഥാനത്ത് കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തകളാണ് പുറത്ത് വരുന്നത്. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ:സുനിൽ കുമാർ...
രാജ്യത്തെ ഇന്നലെ 43,263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കൊവിഡ്...
ഭൂ നികുതി മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുന്നത് അടക്കം റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും. പുതിയ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ, ഭൂ നികുതി അടയ്ക്കല്‍ മുതല്‍ ഭൂമി...
നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കോഴിക്കോട് താലൂക്കില്‍ താത്കാലികമായി നിര്‍ത്തിവച്ച വാക്സിനേഷന് നടപടികള്‍ ഇന്ന് പുനരാരംഭിക്കും. എന്നാല്‍,...
കൊല്ലം കുണ്ടറയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് മുഖംമൂടിധരിച്ചെത്തിയ അഞ്ചംഗ സംഘം ആയുധങ്ങളുമായി എത്തി മോഷണം നടത്തിയത്. കുണ്ടറ സ്വദേശി ജയചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്....
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 62 പേര് ആശുപത്രിയില്‍...
കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യും. പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു....
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433,...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയില്‍ നേരിയ വര്‍ധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന്റെ താങ്ങുവിലയില്‍ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവര്‍ധനയ്ക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. താങ്ങുവിലയില്‍ രണ്ടുശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ചതോടെ,...
കേരളത്തെ നടുക്കിയ മാനസ കൊലപാതകത്തിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. മാനസയും രഖിലുമായുള്ള ബന്ധം തകർന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖിൽ ബിഹാറിൽ...
ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്കു പ്രവേശനം നല്കാന് തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പ്രതിരോധ സേനകളുടെ ഉന്നതതലത്തിലും തീരുമാനമായിട്ടുണ്ടെന്ന്, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു....
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. മലബാറിൽ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായിയെന്നും...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ...
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും നിപയുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണം. നിപ സാഹചര്യങ്ങൾ...
മകന്റെ മുഴ കൊണ്ടുള്ള അടിയേറ്റ് അച്ഛന് മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ അവിണിശേരിയിലെ വീട്ടില്‍ വെച്ചാണ് മാതാപിതാക്കളെ...
സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു....
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ഇനി ഇല്ല. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,62,428 പരിശോധനകള്‍ നടന്നു. 2,37,045പേരാണ് ചികിത്സയിലുള്ളത്. 189 മരണങ്ങളുണ്ടായി. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം തുടരുന്ന ഘട്ടത്തിലാണ് വീണ്ടും നിപ വന്നത്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ...
കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435,...
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ എന്നിവ പിന്‍വലിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഓണാഘോഷത്തിന്റെ ഭാഗമായി...
കോഴിക്കോട് പന്ത്രണ്ടുകാരന് നിപ ബാധിച്ചു മരിച്ചതോടെ വലിയ ആശങ്കയാണ് മേഖലയിലെ ജനങ്ങളിലുള്ളത്. റംബൂട്ടാനില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇക്കഴിഞ്ഞ...
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ് – ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമായത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നികുതി...
വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ പ്രൈവസിയെക്കുറിച്ച് ഓർത്ത് ആകുലതയുണ്ടോ? ഇനി സ്റ്റാറ്റസുകളും പ്രൊഫൈലും എല്ലാവരും കാണുമെന്ന ടെൻഷൻ മറക്കാം. പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും. നിലവിൽ ലാസ്റ്റ് സീൻ, പ്രൊഫൈൽ, എബൗട്ട് ഇൻഫോകളും സ്റ്റാറ്റസും കോൺടാക്ടിൽ ഉള്ളവർക്കുമാത്രമായി...
സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. ഓഫീസുകളിലേക്ക് പോകാതെ തന്നെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാവുകയാണ്. ഇത് ഭരണസംവിധാനത്തിനാകെ വേഗത കെെവരിക്കുവാൻ സഹായകരമാകുമെന്ന് മന്ത്രി...
രാജ്യത്തെ സ്കൂളുകള്‍ തുറക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ സംഘടന. കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നത് വരെ വിദ്യാലയങ്ങള്‍ തുറക്കാന്‍ കാത്തിരിക്കേണ്ട. കൊച്ചു കുട്ടികള്‍ക്കുള്ള പ്രീ സ്കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കണമെന്നും അസോസിയേഷന് ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്...
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയിലാണ് നടപടി....
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 42,942 പേര്‍ക്കാണ് രോഗ മുക്തി. 290 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികളുടെ...
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കും. രാവിലെ പത്തു മണിക്ക് ശേഷം 5 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. ജലനിരപ്പ് അനുവദനീയമായ നിരക്കിനേക്കാളും കൂടുതലാണ്. വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള...
കോഴിക്കോട് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്നറിയാം. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് റിസൾട്ട് പുറത്തുവിടും. പരിശോധനാഫലം ഇന്നലെ രാത്രിയോടെ ആരോഗ്യവകുപ്പിന് ലഭിച്ചതായാണ് സൂചന. നിപ...
നിപ ബാധിച്ച് 12കാരന് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രം. കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച...
കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കിറ്റെക്സിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം...
കോവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന...
സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്സി മാറ്റി. ബിരുദ യോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. മാറ്റിവച്ച പരീക്ഷ ഒക്ടോബര്‍ 23നും 30നും നടത്തുമെന്ന് പിഎസ്...
തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ. രോഗം പടരാതിരിക്കാൻ എല്ലാ...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍ സംവിധാനം ഒരുക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാമ്പിള്‍ മാത്രമാകും ഇവിടെ...
നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ കാലനേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ സമിതിയോഗത്തിൽ...
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സി ജെ എം കോടതി ഈ മാസം 9 ന് വിധി പറയും. കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹർജി ഒൻപതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ്...
സംസ്ഥാനത്ത് മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് വില. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഈ മാസം...
തിരുവനന്തപുരം നഗരൂരിൽ രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40),...