ദേശീയം
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പുതിയ രോഗികള്‍ 31,222; മരണം 290
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 42,942 പേര്‍ക്കാണ് രോഗ മുക്തി. 290 പേരാണ് മരിച്ചത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 3,30,58,843 ആയി. ആകെ രോഗ മുക്തര്‍ 3,22,24,937. ആകെ മരണം 4,41,042. നിലവില്‍ 3,92,864 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 69,90,62,776 പേര്‍ക്ക് വാക്സിന് നല്കി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ നാൽപതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6.66 ലക്ഷം പേർ മരിച്ചു.മൂന്ന് കോടി പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.