സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ...
പാലക്കാട് ആലത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ ബസാണ് മറിഞ്ഞത്. ആലത്തൂർ കാട്ടുശ്ശേരിയിൽ വച്ചായിരുന്നു അപകടം. സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ വഴിയരികിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. 20 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. തുടർന്ന്...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച...
കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 531 (Karunya Plus KN-531) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PW 730904 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം...
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് ഉടന്‍ ശുചീകരിക്കും. ശുചീകരണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. റെയില്‍വേയുടെ...
സംസ്ഥാനത്ത് വൻ കുതിപ്പുമായി ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൻ വൻ വർദ്ധന രേഖപ്പെടുത്തി. കേരളത്തിലാണ് പോർട്ടിംഗ് തകൃതിയായി നടക്കുന്നത്. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ കൂട്ടിയതിന് പിന്നാലെ...
തൃപ്പൂണിത്തുറയിൽ കെ.എസ്. ആർ.ടി.സി ഡ്രൈവർക്ക് മർദനം. കണ്ണൻകുളങ്ങര ബൈപ്പാസിന് സമീപം കാർ കുറുകേയിട്ട് കെ.എസ്. ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. എറണാകുളം ബസ് ഡിപ്പോയിലെ പി.ഐ സുബൈറിനാണ് മർദനമേറ്റത്. എറണാകുളം ഡിപ്പോയിൽ നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്ന...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 55000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54880...
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്....
കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,...
യാത്രക്കാരുടെ എണ്ണത്തിലും എടിഎമ്മിലും റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്ക് പരിശോധിച്ചപ്പോഴാണ് യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്മെൻ്റുകളുടെ (എടിഎം) എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയത്. മൂന്നു...
തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു. പടക്ക കടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ...
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന് മണിപ്പാലിൽ നടക്കും. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര് വിലാപങ്ങളില്‍...
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി...
നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599...
തിരുവനന്തപുരം നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്. സംഭവസമയത്ത് കടയുടമ മാത്രമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. ആനപ്പാറയിൽ ആണ് ശ്രീമുരുക പടക്കകട പ്രവർത്തിക്കുന്നത്....
കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നീ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്....
ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് 8 പേർ മരിച്ചത്. മരിച്ചവരിൽ 6 കുട്ടികളും. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ആ റെക്കോഡും ഭേദിച്ച് വലിയ കുതിപ്പാണ് സ്വര്‍ണം നടത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 54280...
എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിന്റെ അഭിമുഖത്തിനായി മുംബൈയിലെ കാലിനയിലെത്തിയത് ആയിരങ്ങൾ. ചൊവ്വാഴ്ചയായിരുന്നു ആയിരക്കണക്കിനാളുകൾ വാക്ക്-ഇൻ ഇന്റർവ്യുവിനായി തിക്കിത്തിരക്കിയത്. തിരക്ക് മൂലം തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ദുരന്തമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് എയർ ഇന്ത്യ അധികൃതർ വിഷയത്തിൽ...
വെള്ളപ്പൊക്ക ദുരിതം ഏറ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ ഡി ആർ എഫ് സംഘമാണ് തലവടിയിൽ എത്തിയത്. അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിത...
100 കോടിയുടെ ഭൂമി കുംഭകോണക്കേസില്‍ തമിഴ്നാട് മുന്‍ മന്ത്രി എം ആര് വിജയഭാസ്കര്‍ കേരളത്തില്‍ അറസ്റ്റില്‍. 100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്ത കേസില്‍ എഐഎഡിഎംകെ ഭരണകാലത്ത് മന്ത്രിയായിരുന്ന വിജയഭാസ്കറെ തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥരാണ്...
സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ്...
കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ...
UPDATE: മഴ കഠിനം; എട്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കനത്തമഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകൾക്ക് പുറമെ തൃശൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ...
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേക്കെതിരെയും റെയിൽവേ ശുചീകരണം ഏൽപ്പിച്ച കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണെന്ന മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം...
UPDATE: മഴ കഠിനം; എട്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോടിനും വയനാടിനും പുറമേ ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്...
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കോഴിക്കോട്...
കേന്ദ്ര സർവീസിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരം. പത്താംക്ളാസ് യോഗ്യതയുള്ളവർക്കുവരെ അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിജിഎൽ ഒഴിവുകൾ: 17727...
2030 ഓടേ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 2030 ഓടേ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം....
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും...
സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇപ്പോൾ ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങിനെയെങ്കിൽ ഇത് ഇന്ത്യൻ...
ആമയിഴഞ്ചാൻ തോടിലെ മാലിന്യക്കൂമ്പാരത്തിൽ ജീവൻ നഷ്ടമായ ജോയി, നമ്മുടെ മനസിൽ നൊമ്പരമായി നിലകൊള്ളുകയാണ്. ഈ അവസരത്തിൽ, പത്ത് ലക്ഷത്തിൽ താഴെ മാത്രമുള്ള കേരളത്തിലെ നഗരപ്രദേശങ്ങളിൽ എന്തുകൊണ്ട് മാലിന്യം നിർമാർജനം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര...
സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്....
സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ ഒളി കാമറ ഓപ്പറേഷന് ഒരു തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. യഥാര്‍ഥ...
സംസ്ഥാന സർക്കാരിന്റെ നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക...
തിരുവനന്തപുരം വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപ വര്‍ധിച്ച് 54,280 രൂപയിലും, ഗ്രാമിന് 35 രൂപ കൂടി 6,785 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. മൂന്നു ദിവസം വിലമാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ പവന്...
പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ...
തിരുവനന്തപുഴം ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടിലെ മാലിന്യനീക്കത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. മാലിന്യനീക്കത്തില്‍ റെയില്‍വേയും കോര്‍പറേഷനും പരസ്പരം പഴിചാരുന്നത് കേള്‍ക്കാനല്ല തങ്ങളിരിക്കുന്നതെന്ന് കോടതി പറഞ്ഞു. മാലിന്യനീക്കം എങ്ങനെയെന്ന് കോര്‍പറേഷനും റെയില്‍വേയും കോടതിയെ...
ഇന്ന് കര്‍ക്കിടകം ഒന്ന്, ഇനി രാമായണ പാരായണ നാളുകള്‍. പഞ്ഞ മാസമെന്നാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ പറയുക. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും...
കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട,...
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രന് സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍...
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതം. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 23 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്റെ...
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. സ്കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ്...
തിരുവനന്തപുരം തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ. ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തില്‍. ദേശീയ ദുരന്തനിവാരണ സേനയുടെ 30 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. റോബോട്ടിനെയും ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍. കഴിഞ്ഞ ദിവസം രാവിലെ...