തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില് ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ്...
പരാതി നൽകാൻ വന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കിൽ പൊലീസിനോട് ചോദിക്കണമെന്നും വിനായകന്റെ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് എറണാകുളം നോർത്ത് പൊലീസ് നടനെ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുന്നു. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം...
സംസ്ഥാനത്തെ നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ ശക്തമാകാന്‍ സാധ്യതയുള്ള...
വിജയദശമി ദിനത്തില്‍ ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ച് നൂറിലേറെ കുരുന്നുകള്‍. രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്. ശീവേലിയും സരസ്വതി പൂജയും പൂര്‍ത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുന്‍വശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം...
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍...
എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. sbi.co.in എന്ന വെബ്സൈറ്റില്‍ കയറി ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നവംബര്‍ ഒന്ന്, നാല്, ആറ് തീയതികളിലാണ് പ്രിലിമിനറി പരീക്ഷ. രജിസ്റ്റര്‍ നമ്പര്‍,...
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 45,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 5655 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ...
തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ...
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ...
ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച്...
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു....
13 സബ് സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടതോടെ സർക്കാർ കടുത്ത വെട്ടിലായി. 7 വർഷമായി 13 ഇനങ്ങളുടെ വില കൂട്ടിയില്ലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞുള്ള സപ്ലൈകോയുടെ നീക്കം. സപ്ളൈകോക്ക്...
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജാര്‍ഖണ്ഡില്‍...
തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 200 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ്...
ഹിജാബ് നിരോധനത്തില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്കി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ (കെഎഇ) ഹിജാബിന് ഇനി വിലക്കുണ്ടാകില്ലെന്നും...
സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്....
തിരുവനന്തപുരം- കാസർക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ചെങ്ങന്നൂരിൽ നിർത്തും. ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റമുണ്ടാകും. 6.03ന് കൊല്ലത്തെത്തുന്ന ട്രെയിൻ ഇവിടെ രണ്ട് മിനിറ്റ് നിർത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന...
താമരശ്ശേരി ചുരത്തിൽ ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ഗതാഗത കുരുക്ക് അഴിക്കൽ ശ്രമകരം. ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്. വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും...
സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന...
ഇനി ഗൂഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ദീർഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂര കെഎസ്ആർടിസി...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്....
അറബിക്കടലില്‍ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കോമറിന് മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി...
ദിനംപ്രതി നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകൾ പുറത്തുവരികയാണ്. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പിൽപെടുത്തുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തട്ടിപ്പിന്റെ വഴികൾ...
കണ്ണൂർ തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന...
തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം. ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം...
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 45000 കടന്നത്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. വിപണിയിൽ ഒരു പവൻ...
ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര് മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക്...
എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത്...
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട...
സ്കൂൾ പാചക തൊഴിലാളികൾക്ക് വേതനം അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. 13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന്...
വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്....
തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ...
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്....
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ്...
വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ്...
ഗഗന്യാന് ആദ്യ പരീക്ഷണ വിക്ഷേപണം ഇന്നു തന്നെയെന്നു ഐഎസ്ആർഒ. തകരാർ കണ്ടെത്തി പരിഹരിച്ചതായും ഇന്ന് പത്ത് മണിക്ക് വിക്ഷേപണം നടന്നു ഐഎസ്ആർഒ വ്യക്തമാക്കി. നേരത്തെ വിക്ഷേപണത്തിനു അഞ്ച് സെക്കൻഡ് മാത്രമുള്ളപ്പോൾ നിർത്തി വച്ചിരുന്നു. ഇന്ന് വിക്ഷേപണം...
ഗഗന്യാന് ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് അഞ്ച് സെക്കന്റ് മുമ്പാണ് നിര്‍ത്തിവെച്ചത്. എന്‍ഞ്ചിന്‍ ഇഗ്നീഷ്യന്‍ നടന്നില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്ന് വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നും ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി....
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റേയും തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടേയും പ്രവർത്തനങ്ങൾ നിരോധിച്ചു. ആർഎസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധന പരിശീലനം എന്നിവയടക്കമുള്ളവയ്ക്കാണ് നിരോധനം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിവ...
വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിന് ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ്...
സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കുമെന്നും പ്രവചനം. ഇന്ന് തെക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കുമെന്നതിനാൽ മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ബംഗാൾ...
സ്ഥാപകദിനാഘോഷം, ഉത്സവ സീസണ് എന്നിവയോട് അനുബന്ധിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. പരിഷ്ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസം കാലാവധിക്ക് ശേഷം മാത്രം...
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം...
ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ട്രെയിനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി മോദി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു....
മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില 45000 കടന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ വർധിച്ചു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120...
നാല് ദിവസത്തെ സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് അവസാനിക്കുമ്പോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി തേരോട്ടം തുടരുന്നു. 131 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളില്‍ 43...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്...
ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി ഹർഷിന. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ കോഴിക്കോട്...