ജലദോഷത്തിന് കാരണമായ റൈനോവൈറസ് കൊറോണ വൈറസുകളെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. റൈനോവൈറസുകൾ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുകയും എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് പെരുകാൻ അനുവദിക്കില്ലെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ....
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429,...
ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. തെക്കേ അമേരിക്കയിലാണ് ലാംഡ വകഭേദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പെറുവിലാണ് ആദ്യം...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് പത്തു ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍...
അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. – എം. എസ്. / എം. ടെക്. – എം. എസ്. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു ഒരു വര്‍ഷം അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍...
അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കിടെ ബിഹാറിലെ വയോധിക രണ്ട് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചതായി റിപ്പോർട്ട് . 65കാരിയ സുനിലാ ദേവിക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ച മൂലം കോവിഷീല്‍ഡും കോവാക്സിനും കുത്തിവച്ചത്. പുന്പുന് പട്ടണത്തിലെ ബെല്ദാരിചാലിന് സമീപത്തെ അവധ്പൂര് ഗ്രാമത്തിലാണ്...
വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. ലോക്ക് ഡൗണില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന്...
ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂണ്‍ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
ഇടുക്കി അണക്കരയിൽ അയൽവാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവത്തിൽ പ്രതിക്കെതിരെ യുവാവിന്റെ ബന്ധുക്കൾ. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു....
ഓണ്‍ലൈന്‍ ബിരുദം നല്കാന് രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഓണ്‍ലൈന്‍...
ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം...
ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ . ഇതോടെ കടത്തു തോണികൾക്കുൾപ്പെടെ രജിസ്ട്രേഷൻ നിർബന്ധമാകും. കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ ഉൾനാടൻ...
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്ന് കണ്ണുകൾ നീക്കം ചെയ്തത്. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട്...
പ്രവേശന വിലക്ക് നീക്കാനും വിദേശികള്‍ക്ക് വിസ അനുവദിക്കാനും കുവൈത്ത് ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. വാക്സിന് സ്വീകരിച്ച, കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതി...
ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടുപിടിച്ച 21 കാരന് ലഭിച്ചത് 22 ലക്ഷം രൂപ. ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടെത്തിയ സ്വകാര്യ വെബ് ഡെവലപ്പർക്കാണ് ഈ പ്രതിഫലം ലഭിച്ചത്. ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് തുക ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ സ്വകാര്യ...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535,...
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നതിന് ഗതാഗത വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക...
പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് സന്യാം ഭരദ്വാജ് അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്്ഥികളുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ,...
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട്...
മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ...
കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായമായി മൊത്തം 210 കോടിയിൽപരം രൂപ വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത്...
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രണ്ടു കോടിയിലധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ...
സംസ്ഥാനത്ത് കൊവാക്സിന് ക്ഷാമം രൂക്ഷമാകുന്നു. ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലര്‍ക്കും വാക്സിന് നല്‍കാനാകുന്നില്ല. നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലാണ് കൊവാക്സിന് രണ്ടാം ഡോസെടുക്കേണ്ടതെങ്കിലും ഇതിനാവശ്യമായ ഡോസ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാകുന്നില്ല. ആദ്യ...
സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം മുറിയിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറിലാണ് പരാമർശം....
പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രം സുപ്രീംകോടതിയിൽ.30:30:40 വെയിറ്റേജ് ഫോർമുലയാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പത്താംക്ലാസ് മുതലുള്ള മാർക്കുകൾ പരിഗണിക്കാനാണ് തീരുമാനം. പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാർക്കിന്...
കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ എന്‍ കെ അറോറ. രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി...
കൊല്ലത്ത് ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എട്ടുമണിക്ക് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍...
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ്...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരു: റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. മോഷണം ചെയ്ത ബൈക്കിൽ കറങ്ങി നടന്ന് പുറത്ത് നിന്നും ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന...
കൊറോണ കാലത്ത് മലയാളികൾ കണ്ടെത്തിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൌസ്. മെയ് മാസത്തിലാണ് ക്ളബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയത്. വർത്തമാനം പറയാനുള്ള സൈബറിടം ജനകീയമായത് അന്നാണ്. ഏതു വിഷയത്തെപ്പറ്റിയും ക്ലബ് ഹൗസിൽ സംസാരിക്കാം,അല്ലെങ്കിൽ കേൾവിക്കാരാകാം,...
കോവിഡ് മഹാമാരിക്കെതിരെ ആരംഭിച്ച വാക്സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്സിൻ എടുത്തവർ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റന്നാള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയില്‍ മാറ്റം. ജൂണ്‍ 28മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ അറിയിച്ചതു പ്രകാരം ജൂണ്‍ 21 മുതല്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രായോഗിക പരിശീലനം...
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് ഉടന്‍ മറ്റൊരു ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇതിനായി പൊതുജനാഭിപ്രായം തേടുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി...
കൊവാക്സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ലന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ സെറം ഉള്പ്പെടുന്നുമില്ലന്നും ഉതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് വിശദീകരണമായി കേന്ദ്രം അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675,...
പുതിയ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന് അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു...
തമിഴ്നാട്ടിലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിൽ മലയാളികളായ യുവ ഐ എ എസ് ഉദ്യോഗസ്ഥർക്ക് നിർണായക പദവികൾ.മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ ചുമതല, ഗ്രാമീണ വികസന ചുമതല...
യുവതികളുടെ ഫെയ്സ്ബുക്ക് ചിത്രം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി യുവതി ലക്ഷങ്ങൾ തട്ടിയെടുത്തു. സംഭവത്തിൽ സഹോദരിമാരുടെ പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറി(32)ന്റെ പേരിൽ ശൂരനാട് പോലീസ് കേസെടുത്തു.കൊച്ചി സ്വദേശികളായ പ്രഭയുടെയും...
രാജ്യത്തെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ഒരു കോടി ഡോസ് വാക്സിനുണ്ടെന്ന് കേന്ദ്രസർക്കാർ. 1,05,61,861 ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്ത്...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി രാജ്യത്ത് നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കിയതായി റിപ്പോർട്ട് . എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തദ്ദേശീയര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മ്മം...
സംസ്ഥാന വിജിലന്‍സിന് 67.26 ലക്ഷം രൂപക്ക് 16 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി. വിജിലന്‍സ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 7 ന് വിജിലന്‍സ് വകുപ്പില്‍ നിന്ന് ഇത്...
കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കയറില്‍ തൂങ്ങിയാണു യുവാവ് ഉപയോഗശൂന്യമായ കിണറില്‍നിന്നു പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. കയറില്‍ തൂങ്ങി...
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339,...
കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഇതിനായി ഉറപ്പുവരുത്തും. ആരോഗ്യ മന്ത്രി വീണ...
ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. മെയ് 5നാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പുറപ്പെട്ടത്....
സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്‍കിവന്ന ചെറുകിട വിതരണക്കാരും സംരംഭകരും പ്രതിസന്ധിയില്‍. കൊവിഡ് വ്യാപനത്തോടെ വില്‍പ്പന കുറഞ്ഞതും ചിലവ് വര്‍ധിച്ചതും കാരണം ഈ മേഖല വിടാനുള്ള തീരുമാനത്തിലാണ് പലരും. സംസ്ഥാനത്തെ പല ഡിപ്പോകളിലും സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ...
രാജ്യത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി പരീക്ഷണഘട്ടം പൂര്‍ത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു.അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡി വാക്സിനാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. തദ്ദേശീയമായി വികസിപ്പിക്കുന്ന...
തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം.ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായുള്ള ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയെന്ന് തമിഴ്നാട്...