ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു....
ചാനൽ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ ഇടത്...
കേരളത്തിൽ നിന്നു ദുബായിലേക്കുള്ള വിമാന സർവീസ് ജൂലൈ ഏഴ് മുതൽ ആരംഭിക്കാൻ തീരുമാനം. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. മണിക്കൂറുകൾ മാത്രം മുൻപാണ് വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച...
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇ ഡി ഹൈക്കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ ഡി കോടതിയില്‍...
കഴിഞ്ഞ കുറച്ച് ദിസങ്ങളായി നാം കേൾക്കുന്ന വാർത്തകളിൽ അധികവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും പൊലിയുന്ന പെൺ ജീവിതങ്ങളെ കുറിച്ചുമാണ്. സ്ത്രീധന പീഡനത്തിന്റെ പേരിൽ തൂങ്ങിയും തീ കൊളുത്തിയും മരിച്ച പെൺകുട്ടികളുടെ വാർത്തകൾ വന്നതിന് പിന്നാലെ പ്രതിഷേധവുമായി...
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഏകീകൃത നിയന്ത്രണങ്ങള്‍...
കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594,...
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ തിരുവനന്തപുരം മുന്നില്‍. സംസ്ഥാനത്ത് പത്തുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാല്‍ തിരുവനന്തപുരത്ത് 0.201 ശതമാനമാണ് കേസുകള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടായിട്ടും മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ കേസുകളുള്ളത്. മലപ്പുറത്ത്...
ഒരു സ്ത്രീ ഒറ്റപ്രസവത്തില്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്കി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സ്ത്രീയുടെ അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെ സ്ത്രീയെ മനോരോഗികളെ ചികിത്സിക്കുന്ന വാര്‍ഡില്‍...
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയിൽ പ്രതികരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. താന്‍ അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന് പറഞ്ഞു. ഞാനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍...
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട...
കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. നിലവിൽ വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ്...
സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാവും ദർശനം നടത്താനാവുക. ഒരുസമയം പരമാവധി 15 പേർക്കായിരിക്കും...
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ...
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക് ഇന്ന് മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികളെന്ന് റിപ്പോർട്ട്. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികൾ ഇമെയിൽ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഭിച്ച...
സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു. പാറശാലയിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചത്. ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില. ഇന്ന് പെട്രോൾ വില 26 പൈസ കൂടിയതോടെയാണ് വില...
താമസരേഖകളില്ലാത്തവർക്കും വാക്സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രം. മറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവമല്ലെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോൺ നമ്പർ, വിലാസം, എന്നിവ വാക്സിൻ സ്വീകരിക്കാൻ വേണ്ട. എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. നിർദ്ദിഷ്ട ഒമ്പത് തിരിച്ചറിയൽ...
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീരാകണത്തിനും മുൻതൂക്കം നൽകുന്ന സംസ്ഥാനം. എന്നിട്ടും കേരളത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ വന്ന വാർത്തകളിൽ ഏറ്റവും അധികം സ്ത്രീധന പീഡനത്തിലും ഗാർഹിക പീഡനത്തിലും പൊലിഞ്ഞ ജീവനുകളെ കുറിച്ചായിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലം...
വിഴിഞ്ഞത്ത് 24കാരിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സുരേഷിനെ കഴിഞ്ഞദിവസം...
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ...
കോൺഗ്രസ്സ് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍...
ഇടുക്കിയിൽ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്. സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ...
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സെപ്റ്റംബറോടെ കുട്ടികൾക്കും നല്‍കാനാകുമെന്ന് റിപ്പോർട്ട്. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്സിന് പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ന എയിംസില്‍...
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590,...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കുന്നു. ദർശന സമയം രാവിലെ 3.45 മണി മുതൽ 4. 15 വരെയും 5 മുതൽ 6.15 വരെയും ആയിരിക്കും. തുടർന്ന് 8 30 മുതൽ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ കൂടി സൗജന്യഭക്ഷ്യധാന്യം നല്കാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം നവംബര്‍ വരെയുള്ള അഞ്ചുമാസ കാലയളവില്‍ കൂടി സൗജന്യഭക്ഷ്യധാന്യം നല്‍കുന്നതിനാണ് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
വിശാഖപട്ടണത്തിൽ കോവിഡ് ബാധിക്കുമെന്ന് പേടിച്ച് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയിലാണ് സംഭവം. 48 കാരനായ പ്രതാഭ്, ഭാര്യ ഹേമലത (36), മകന് ജയന്ത് (17), മകള്‍ റിഷിത (14) എന്നിവരാണ്...
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെച്ച അവശേഷിക്കുന്ന ജെഇഇ മെയ്ന്‍ പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താന്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയാണ് ജെഇഇ മെയ്ന്‍. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്...
പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്സന്റെ ഭാര്യ അഖിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍...
കോവിഡിനെതിരെ ചൈനീസ് വാക്സിന് എടുത്ത രാജ്യങ്ങള്‍ ആശങ്കയില്‍. ഈ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗോളിയ, സീഷെല്‍സ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സീഷെല്‍സ്,...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ.ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ കമ്പനികൾക്കെതിരെയുള്ള കേന്ദ്ര നീക്കം ചര്‍ച്ചയാകുമ്പോഴാണ്...
വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. വെങ്ങാനൂര്‍ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത...
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം വാക്സിൻ സ്വീകരിക്കുക കൊവിഡ് പ്രതിരോധത്തിന് രണ്ട് തരം വാക്സിനുകള്‍ സ്വീകരിക്കുന്നത് വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഒരേ വാക്സിന് രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാര്‍ശ്വഫലങ്ങളേ രണ്ട്...
കൊല്ലം നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അത്തല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു. ഒരു പെൺകുട്ടിയുടെ ജീവൻ...
ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര,...
അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്സിനായ ഫൈസര്‍ ഇന്ത്യയില്‍ ഉപയോഗാനുമതിക്കായുള്ള അന്തിമഘട്ടത്തിലാണെന്ന് സി.ഇ.ഒ ആല്‍ബര്‍ട്ട് ബോര്‍ല അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാറുമായി ഉടന്‍ ധാരണയിലെത്താനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 15ാമത് ബയോഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ലക്ഷദ്വീപ് അഡ്മ്നിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം,...
വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലെ ആദ്യ വിദ്യാര്‍ഥിനിയാണ് പൊന്നമ്മാള്‍. അവിടത്തെ ആദ്യ പ്രിന്‍സിപ്പലുമായ അവര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍...
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വലയ്ക്കുന്നു. ഒരു വര്‍ഷമായി ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ മുന്‍കാലത്തെ പോലെ ഫീസ് പിരിവുണ്ടാകില്ലെന്ന് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും കരുതിയിരുന്നപ്പോഴാണ് പണം പിരിച്ചേ...
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ്...
വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്സ്ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെ ആണെന്നും കിരണ്‍ പൊലീസിന് മൊഴി നല്കി. വിസ്മയ...
തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. കോവളം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക...
രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. ഇന്നലെ 81,839 പേര് രോഗമുക്തി നേടി. 1167...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന് മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന് മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി...
പബ്ജി വീണ്ടും വിവാദത്തിൽ. വിവര സുരക്ഷയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയ പബ്ജി ഗെയിമിംഗ് ആപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് ഗെയിമില്‍ വലിയ നിക്ഷേപമുളളതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍...
രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വര്‍ണത്തിനു വേണ്ടി പാഞ്ഞുണ്ടായ അമിത വേഗത മൂലമാണെന്ന് പൊലീസ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്. കൊടുവള്ളി സ്വദേശികളായ സ്വര്‍ണ കടത്ത്...
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12:15ഓടെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടു. ഹൃദയ...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകര്‍ വളരെ...