Covid 19
രാജ്യത്ത് ഇന്നലെ അര ലക്ഷത്തില്‍ താഴെ രോഗികള്‍
രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. ഇന്നലെ 81,839 പേര് രോഗമുക്തി നേടി. 1167 പേര് വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇതില്‍ 2,89,26,038 പേര് രോഗമുക്തി നേടി. 3,89,302 പേര് കോവിഡ് മൂലം മരിച്ചു. നിലവില്‍ 6,62,521 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്.ഇന്നലെ വരെ 28,87,66,201 പേര് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ 38.88 ലക്ഷം പേർ മരിച്ചു. പതിനാറ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6.17 ലക്ഷം പേർ മരിച്ചു.രണ്ട് കോടി എൺപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.