യുക്രൈന് ഒഴിപ്പിക്കല്‍ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു....
റാന്നിയില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. സിവില്‍ പൊലീസ് ഓഫീസറായ സുബിനാണ് എസ്ഐയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് കൊട്ടാരക്കര സ്വദേശിയാണ്....
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം . ബസില്‍ ഉണ്ടായിരുന്നയാള്‍ കടന്ന് പിടിച്ചെന്ന് കോളേജ് അധ്യാപികയായ യുവതി പറയുന്നു. അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടർ ഉള്‍പ്പടെ ആരും പിന്തുണച്ചില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സ്വദേശിനിയായ...
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ...
തെരഞ്ഞെടുത്ത 83 സപ്ലൈകോ വില്‍പ്പനശാല ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തിരക്കുള്ള വില്‍പ്പനശാലകള്‍ക്ക് ഞായറും പ്രവൃത്തദിനമാക്കിയത്. വില്‍പ്പനശാലകളുടെ പട്ടികയ്ക്ക് www. supplycokerala.com സന്ദർശിക്കാം
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുന്ന പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പൊലീസ്...
യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ, 729 ഇന്ത്യക്കാരെ കൂടി നാട്ടില്‍ തിരിച്ചെത്തിച്ചു. 547 പേരാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 183 പേര് ഹംഗറി വഴിയും 154 പേര് സ്ലൊവാക്യ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തിയ ബാക്കിയുള്ളവര്‍ വ്യോമസേന വിമാനത്തില്‍...
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍...
കൊവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത് പ്രത്യേക മിഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാര്‍ച്ച്, ഏപ്രില്‍, മേയ്...
യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന്...
യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ. സംഘർഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രക്ഷാദൗത്യം...
2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ വനിത ശിശുവികസന വകുപ്പ് വീണാ ജോർജ്ജാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ...
യുദ്ധം രൂക്ഷമായ യുക്രൈന് തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതെന്ന് കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചു. കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്. പാതിവഴിയില്‍ മടക്കി കൊണ്ടുപോയതായും കേന്ദ്രമന്ത്രി...
പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം...
സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക് കടന്നുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ രാത്രി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള വികസന രേഖയിന്മേലുള്ള ചർച്ച ഇന്നു...
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വരണാധികാരികൾക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുപ്പിൽ...
പരീക്ഷകൾക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്സിൽ ഇന്നു മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ് ടു...
യുക്രൈനിലെ സൈനിക ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ചു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കന്‍...
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്...
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ബൈക്കിന് തീപിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അയിലം സ്വദേശി അച്ചുവാണ് തത്ക്ഷണം മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു. ആറ്റിങ്ങലില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും ചരക്കുലോറിയുടെ...
സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. 800 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം...
ലഹിമരുന്ന് കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ആര്യന്ഖാന് കൈവശം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു....
റഷ്യ ആക്രമണം കടുപ്പിച്ച യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ ആറ് വിമാനങ്ങളാണ് ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറന്നത്. ഇതില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഉള്‍പ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ...
ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രി ആഘോഷങ്ങളിൽ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ബുധൻ രാത്രി 11 വരെ ബലിതർപ്പണം നടത്താം. ശിവരാത്രിയിൽ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്....
യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ക്രമാതീതമായി ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഒരുഘട്ടത്തില്‍ ബാരലിന് 110 ഡോളര്‍ കടന്നു. നിലവില്‍ 109 ഡോളര്‍ എന്ന നിലയിലാണ്...
യുക്രൈനിൽ നിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങി എത്തി. ഇതോടെ ഓപ്പറേഷൻ ഗംഗ വഴി രാജ്യത്തേക്ക് മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി. മാർച്ച് 1ന് ന്യൂഡൽഹി വിമാനത്താവളം വഴി 47...
യുക്രൈന് തലസ്ഥാനമായ കീവിന്റെ വടക്കിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യ. സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം 64 കിലോമീറ്റര്‍ നീളത്തില്‍ നഗരത്തെ വളയാനൊരുങ്ങി നില്‍ക്കുന്നത് പുറത്തുവന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 കിലോമീറ്റര്‍...
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക്...
റഷ്യന്‍ സൈന്യം ഉക്രെയ്നിനുനേരെ ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുടെ സ്ഥിരീകരണം. തിങ്കളാഴ്ച നടന്ന ചര്‍ച്ചകളില്‍ കീഴടങ്ങാന്‍ തന്റെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ പ്രദേശമായ നമ്മുടെ നഗരങ്ങളില്‍ ബോംബാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും...
യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി....
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എസ്ബിഐ നിർത്തിവെച്ചു. യുക്രൈന് അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്പനികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ...
2021-2022 സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നികുതിദായകരും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും ചിലത് ചെയ്ത തീര്‍ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങള്‍ ഭാവിയില്‍ നഷ്ടപ്പെടാം. മാര്‍ച്ച് 31നകം ചെയ്ത്...
യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതലയോഗം വിളിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും. യുക്രൈനില്‍...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. മാര്‍ച്ച് 1 മുതല്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം 60 ല്‍ നിന്ന് 79 ആയി ഉയരുന്നു. വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ അധിക സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍...
അമുല്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്.മാര്‍ച്ച് ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഗുജറാത്തിലെ അഹമ്മദാബാദിലും സൗരാഷ്ട്രയിലും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. 24 രൂപയാണ് അമുല്‍...
കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം...
ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ചകൾ വരുത്തിയ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയതിനാണ് നടപടി. റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്...
റഷ്യന്‍ സൈന്യത്തിന് മുന്നറിയിപ്പുമായി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ജീവന് വേണമെങ്കില്‍ ഉടന്‍ യുക്രൈന് വിടണമെന്ന് സെലന്‍സ്കി റഷ്യന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടു. റഷ്യയുടെ 4500 സൈനികരെ യുക്രൈന് വധിച്ചതായി സെലന്‍സ്കി പറഞ്ഞു. ആയുധം ഉപേക്ഷിച്ച് മടങ്ങിപ്പോകൂ....
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിന്...
കോവളം എംഎൽഎ വിൻസെന്റിനെതിരെ ആക്രമണം. ഇരുമ്പു ദണ്ഡുമായി ബൈക്കിലെത്തിയ യുവാവ് എംഎൽഎ യുടെ കാർ അടിച്ച് തകർത്തു. ഉച്ചക്കട സ്വദേശി സന്തോഷാണ് വിൻസെന്റ് എംഎൽഎയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസുകൾ തല്ലിപ്പൊട്ടിച്ചത്.രാവിലെ എട്ട്...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റും. യുക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്സ് വിമാനമാണ്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4700 ആയി. ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ്...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ്...
ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകുമെന്ന് പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് നാലാം തരംഗത്തെക്കുറിച്ച് പ്രവചനമുള്ളത്. ഓഗസ്റ്റിൽ ശക്തിപ്രാപിക്കുന്ന തരംഗം ഒക്ടോബർ വരെ നീണ്ടുപോകുമെന്നും പറയുന്നുണ്ട്. ജൂൺ 22 ന്...
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്....
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി (Delhi). ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട്. രക്ഷാദൌത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ...
ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരിൽ സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുണ്ട്. ശനിയാഴ്ച രാത്രി 7.30ഓടെ ചുരാചന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറ്...
വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ്...
യുക്രൈനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാട് റഷ്യ എടുത്തതോടെയാണ് ഇതുവഴിയുള്ള ഒഴിപ്പിക്കല്‍ വൈകുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും....
യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ 2.45 ഓടെ ഡൽഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് 250 ഇന്ത്യക്കാരുമായി വിമാനം എത്തിയത്. സംഘത്തിൽ 29 മലയാളികളുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ...