ദേശീയം
യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
യുദ്ധം രൂക്ഷമായ യുക്രൈന് തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതെന്ന് കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചു. കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്.
പാതിവഴിയില്‍ മടക്കി കൊണ്ടുപോയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. കീവില്‍ നിന്നും ലിവിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റതെന്നാണ് സൂചന. ആള്‍നാശം പരമാവധി കുറച്ച് പരമാവധി പേരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement