ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാല്‍ 500 രൂപയാണ് പിഴ. പിഴ ഒടുക്കിയാല്‍ മാത്രം പോരാ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടിയും ഉണ്ടാവും. ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ ഓടിച്ച ആളും ഉടമയും ഒരാളാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.
ഓടിച്ച ആളും ഉടമയും വേറെയാണെങ്കില്‍ 10,000 രൂപ പിഴ ഈടാക്കും.
കഴിഞ്ഞമാസം വാഹന നിയമലംഘനം കണ്ടെത്തിയ 847 കേസുകള്‍ക്ക് പിഴ ചുമത്തി. രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും രേഖകള്‍ പരിവാഹന്‍ സൈറ്റില്‍ ലഭ്യമാക്കുന്നത് മൂലം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെ തന്നെ പരിശോധന നടത്താനാവുന്നുണ്ടെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. വി.എ. സഹദേവന് അറിയിച്ചു.
ഇത്തരം വാഹനങ്ങളെ പിന്നീട് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. കരിമ്ബട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വാഹനസംമ്ബന്ധ ആര്.ടി. ഓഫിസ് സേവനങ്ങള്‍ക്ക് ഈ പിഴ അടച്ചാല്‍ മാത്രമേ സാധ്യമാവൂ.
പരിശോധന കര്‍ശനമാക്കിയ ഈ രണ്ടുദിവസങ്ങളില്‍ നൂറോളം ഹെല്‍മറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ മൂലം ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ ആണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം ആക്കിയത്. ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയതുമൂലം നിരത്തുകളില്‍ ഉണ്ടാവുന്ന അപകടത്തില്‍ പരിക്കുകളുടെ തോത് കുറവുണ്ടായി.