Connect with us

കേരളം

കൊവിഡ് രണ്ടാം തരംഗം; സർക്കാരിന് പതിനഞ്ചിന നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന

Published

on

160

കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന് പതിനഞ്ചിന നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. കേരളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നിർദ്ദേശങ്ങൾ സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറി .

പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് മെഡിക്കൽ കോളേജുകളിൽ തീവ്രത കുറഞ്ഞ കൊവിഡ് കേസുകൾ ചികിത്സിക്കാതെ അത്യാസന്നരും ഓക്സിജൻ / വെന്റിലേറ്റർ ആവശ്യമായ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക എന്നുള്ളതാണ്. ഒ പി യിലേക്കുമുള്ള സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈൻ ആയോ, ചെറിയ ആശുപത്രികൾ മുഖേനയോ ആകുക എന്നുള്ളതും ഇതിൽ ആവശ്യപെടുന്നു.

ടെർഷ്യറി ലെവൽ കെയർ കൊടുക്കേണ്ട മെഡിക്കൽ കോളേജ് ഡോക്ടർമാരെ സെക്കണ്ടറി / പ്രൈമറി കെയർ സെന്റർ കളിലേക്ക് വിന്യസിക്കരുത് എന്നും ആവശ്യപ്പെട്ടിട്ടുണ്ട് കൊവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളേജിൽ COVID വാർ റൂം തുടങ്ങുകയും ICU bed, ഓക്സിജൻ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടതാണ്.

മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള High Flow നേസൽ ഓക്സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട് . ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 200ഇൽ പരം ഡോക്ടർമാർക്ക് കൊവിഡ് ബാധിക്കുകയുണ്ടായി. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക് ആവശ്യം വന്നാൽ ICU ഉൾപ്പെടെ ഉള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും കൊവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങൾ സംഭവിക്കുന്ന സ്റ്റാഫുകൾക്ക് കൊവിഡ് പ്രത്യേക ഡിസബിലിറ്റി ഇൻഷുറൻസ് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു.

വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണ് . ഇത് കുറക്കാൻ കൊവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ/ പിജി വിദ്യാർത്ഥികളുടെ പരീക്ഷകൾ വൈകിക്കരുതെന്നും, കോൺട്രാക്ട് പ്രകാരത്തിൽ അടിയന്തരമായി റസിഡന്റ് ഡോക്ടർമാരെയും, നേഴ്സുമാരെയും, ഗ്രേഡ് 1 ഗ്രേഡ് 2 അറ്റൻഡർമാരെയും ക്ലീനിങ് സ്റ്റാഫിനെയും, മെഡിക്കൽ സോഷ്യൽ വർക്കർമാരെയും നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓൺലൈൻ പഠനത്തിന് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കണം എന്നും കൊവിഡ് റിസേർച്ചിനു വേണ്ടി പ്രത്യേക പരിഗണ കൊടുക്കണമെന്നും കേരളത്തിൽ കൊവിഡിന്റെ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക്ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കും എന്നും സംഘടന നിർദ്ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം13 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ