Connect with us

വിനോദം

അഞ്ചു ചിത്രങ്ങൾ തീയറ്ററുകളിലേക്കില്ല; ബ്രോഡാഡി അടക്കം അഞ്ചു സിനിമകളും ഒടിടിയിൽ

Published

on

marakkar-release

മോഹൻലാൽ – പ്രിയദർശൻ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇനിയുള്ള മോഹൻലാൽ- ആന്റണി പെരുമ്പാവൂർ സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രോഡാഡി അടക്കം ആശിർവാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ സിനിമ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​ മോഹൻലാലാണെന്ന്​ നിർമാതാവ്​ ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. സിനിമ ഒരുക്കിയത്​ തീയറ്ററിൽ വരണമെന്ന്​ ആഗ്രഹിച്ച്​ തന്നെയാണ്​. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്​. വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്​തമിച്ചു. തീയറ്റർ ഉടമകളുടെ സംഘടനക്ക്​ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന്​ മനസ്സിലായി.

തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ്​ തന്നു എന്നത്​ തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ്​ ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ്​ തീയറ്റർ ഉടമകൾ തന്നത്​. പിന്നീട്​ ആ പൈസ തിരിച്ചുകൊടുത്തു. നാല്​ വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകൾ തരാനുമുണ്ട്​- ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തീയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്​. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട്​ തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക്​ വിളിച്ചിട്ടില്ല. അത്​ വളരെ സങ്കടകരമാണ്​. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തീറ്ററുകള്‍ തുറന്നത്. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version